KERALAM

രാജ്യത്ത് വനവിസ്‌തൃതി വർദ്ധിച്ചു, കേരളത്തിന്റ പകുതിയും വനം

കൊച്ചി: രണ്ടു വർഷത്തിനിടെ രാജ്യത്തെ വന വിസ്‌തൃതിയിൽ 1445.81 ചതുരശ്ര കിലോമീറ്ററിന്റെ വർദ്ധനവ്. രാജ്യവിസ്‌തൃതിയുടെ 25.17 ശതമാനമാണ് വനങ്ങൾ. ആകെ 8,27,356.95 ചതുരശ്ര കിലോമീറ്റർ വനം. 38,852 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള കേരളത്തിന്റെ 56.78 ശതമാനവും വനങ്ങളും മരങ്ങളുമാണ്.

2021ൽ 21,253 ചതുരശ്ര കിലോമീറ്ററായിരുന്ന കേരളത്തിന്റെ വനവിസ്‌തൃതി 2023ൽ 22,059.36 ആയി. 806.36 ചതുരശ്ര കിലോമീറ്ററിന്റെ വർദ്ധനവ്. 2,041.17 ചതുരശ്ര കിലോമീറ്റർ നിബിഡവനങ്ങളാണ്. 9,321.82 ചതുരശ്ര കിലോമീറ്റർ ഇടത്തരം വനമേഖലയും. 10,696.37 ചതുരശ്ര കിലോമീറ്റർ തുറന്നവനമെന്ന വിഭാഗത്തിലുമുൾപ്പെടും.

ഡെറാഡൂണിലെ ഫോറസ്റ്റ് സർവേ ഒഫ് ഇന്ത്യയുടെ (എഫ്.എസ്.ഐ) റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. രണ്ടുവർഷത്തിലൊരിക്കലാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. 2021ൽ 7,13,789 ചതുരശ്രകിലോമീറ്ററായിരുന്നു രാജ്യത്തെ വനവിസ്‌തൃതി. രാജ്യവിസ്‌തൃതിയുടെ 21.71 ശതമാനം. നിബിഡവനങ്ങൾ, തോട്ടം മേഖലകൾ, മരങ്ങൾ നിറഞ്ഞ തുറന്നവനമെന്ന് നിർവചിക്കുന്ന പ്രദേശങ്ങൾ എന്നിവയെയാണ് വനമേഖലയായി നിർവചിക്കുന്നത്. പഠനത്തിന് ഉപഗ്രഹസംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ കണ്ടൽക്കാടുകളും വർദ്ധിച്ചു.

വനസംരക്ഷണം, വനവത്കരണം, വൃക്ഷം നട്ടുപിടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ വിജയമാണ് വനവിസ്‌തൃതി വർദ്ധിക്കാൻ പ്രധാന കാരണമെന്ന് വനംവകുപ്പ് പറഞ്ഞു. കാട്ടുതീ നിയന്ത്രണം ഫലപ്രദമായതും തുണയായി.

മുൻ പഠനങ്ങളിൽ (വർഷം, ചതുരശ്ര കിലോമീറ്റർ)

 2017-20,321

 2019-21,144

 2021- 21,253

 2023-22,059.36

വനം കേരളത്തിൽ (ജില്ല, ചതുരശ്ര കിലോമീറ്റർ)

 ആലപ്പുഴ-140.92

 എറണാകുളം-1,469.01

 ഇടുക്കി-3,210.92

 കണ്ണൂർ-1,832.09

 കാസർകോട്-1,138.03

 കൊല്ലം-1,196.58

 കോട്ടയം-1,343.77

 കോഴിക്കോട്-1,882.06

 മലപ്പുറം-2,164.83

 പാലക്കാട്-2,046.83

 പത്തനംതിട്ട-1,356.48

 തിരുവനന്തപുരം-1,394.47

 തൃശൂർ-1,290.03

 വയനാട്-1,593.34

കണ്ടൽക്കാട് (വർഷം, ചതുരശ്രകിലോമീറ്റർ)

 2003-8

 2005-5

 2011-6

 2017-10

 2021-9.43

 2023-9.45


Source link

Related Articles

Back to top button