WORLD

സുസുക്കി മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു; ഇന്ത്യൻ വിപണി കണ്ടെത്തിയ തന്ത്രശാലി


ടോക്കിയോ: സുസുക്കി മോട്ടോർ കോർപ്പറേഷൻ മുൻ ചെയർമാൻ ഒസാമു സുസുക്കി (94) അന്തരിച്ചു. ഡിസംബർ 25-നായിരുന്നു മരണമെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. അർബുദ ബാധിതനായിരുന്നു. അടുത്ത കുടുംബങ്ങൾ മാത്രം പങ്കെടുത്തുകൊണ്ട് സംസ്കാര ചടങ്ങുകൾ സ്വകാര്യമായി നടത്തിയതായും കുടുംബം വ്യക്തമാക്കി. 40 വർഷത്തിലേറെ കാലം സുസുക്കി കമ്പനിയെ നയിച്ചത് ഒസാമ സുസുക്കിയായിരുന്നു. 2021-ൽ 91-ാം വയസ്സിലാണ് അദ്ദേഹം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. 1958 ലാണ് ഒസാമു സുസുക്കിയിൽ ചേരുന്നത്. പിന്നീട്, 1978-ൽ കമ്പനിയുടെ പ്രസിഡന്റായി. 28 വർഷം കമ്പനിയുടെ പ്രസിഡന്റായി തുടർന്ന ഒസാമു 2000-ത്തിലാണ് സുസുക്കി ചെയർമാനായി ചുമതലയേൽക്കുന്നത്.


Source link

Related Articles

Back to top button