പഞ്ചാബിൽ ബസ് പാലത്തിൽനിന്ന് മറിഞ്ഞു; 8 മരണം, ഒട്ടേറെ പേർക്ക് പരുക്ക്
പഞ്ചാബിൽ ബസ് പാലത്തിൽനിന്ന് മറിഞ്ഞു; 8 മരണം, ഒട്ടേറെ പേർക്ക് പരുക്ക് – Eight Dead in Tragic Punjab Bus Accident – Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്
പഞ്ചാബിൽ ബസ് പാലത്തിൽനിന്ന് മറിഞ്ഞു; 8 മരണം, ഒട്ടേറെ പേർക്ക് പരുക്ക്
ഓൺലൈൻ ഡെസ്‍ക്
Published: December 27 , 2024 06:53 PM IST
1 minute Read
പഞ്ചാബിലെ ബുതിൻഡയിൽ നടന്ന ബസ് അപകടത്തിന്റെ ദൃശ്യം (Photo:@MoodPunjab)
ചണ്ഡിഗഡ്∙ പഞ്ചാബിലെ ബുതിൻഡയിൽ ബസ് അപകടത്തിൽ എട്ടുപേർ മരിച്ചു. ഒട്ടേറെ പേർക്ക് പരുക്ക്. കനത്ത മഴയിൽ നിയന്ത്രണം വിട്ട ബസ് പാലത്തിലിടിച്ച് മറിഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ കൈവരികള്‍ തകർന്നു. അഞ്ചുപേർ സംഭവസ്ഥലത്തും 3 പേർ ആശുപത്രിയിലുമാണു മരിച്ചത്.
എൻഡിആർഎഫിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. തുൽവണ്ടി സാബോയിൽനിന്ന് ബുതിൻഡയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. ബസ്സിൽ ഇരുപതിലധികം പേരുണ്ടായിരുന്നതായാണ് വിവരം.
English Summary:
Bus Accident: A fatal bus accident in Punjab, claimed eight lives after a bus lost control in heavy rain and plunged into a stream.
1lcn7l98e1tp44tbeukf4nnhqj 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-crime-roadaccident mo-news-national-states-punjab mo-auto-bus-busaccident
Source link