WORLD
യമന്‍ വിമാനത്താവളത്തില്‍ ഇസ്രയേല്‍ ആക്രമണം; WHO മേധാവി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സന: ഇസ്രയേല്‍ സൈന്യം യമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലോകാരോഗ്യസംഘടനയുടെ മേധാവി ടെഡ്രോസ് എ ഗബ്രിയേസസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. യു.എന്‍ വിമാന ജീവനക്കാരിലൊരാള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച യമനിലെ സന എയര്‍പോര്‍ട്ടിലായിരുന്നു സംഭവം. സനയില്‍ നിന്നും ഫ്ളൈറ്റ് കയറാനൊരുങ്ങുമ്പോള്‍ വിമാനത്താവളത്തില്‍ ബോംബാക്രമണമുണ്ടാകുകയായിരുന്നു. സാമൂഹിക മാധ്യമമായ എക്സില്‍ സംഭവത്തെക്കുറിച്ച് ടെഡ്രോസ് വിവരിച്ചു.
Source link