INDIALATEST NEWS

13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു; ദമ്പതികളും സഹായിയും പിടിയിൽ

13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു; ദമ്പതികളും സഹായിയും പിടിയിൽ | മനോരമ ഓൺലൈൻ ന്യൂസ് – Mumbai crime murder | Malayala Manorama Online News

13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു; ദമ്പതികളും സഹായിയും പിടിയിൽ

മനോരമ ലേഖകൻ

Published: December 27 , 2024 09:48 AM IST

1 minute Read

പ്രതീകാത്മക ചിത്രം. (Photo – Joe Techapanupreeda / Shutterstock)

മുംബൈ ∙ വീടിനു മുന്നിൽ കളിക്കുകയായിരുന്ന 13 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ദമ്പതികളും സഹായിയും പിടിയിൽ. തിങ്കളാഴ്ച ഉച്ചയ്ക്കു കല്യണിലെ കോൽസേവാഡിയിൽനിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പിറ്റേന്നാണു കണ്ടെത്തിയത്.
വിശാൽ ഗൗളി (35), മൂന്നാം ഭാര്യ സാക്ഷി ഗൗളി (25), സഹായി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ജനുവരി 2 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളുടെ വിചാരണ അതിവേഗ കോടതിയിൽ നടത്തണമെന്നും വധശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു കല്യാണിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടി പ്രതിഷേധിച്ചു.

English Summary:
Mumbai Child Murder: A 13-year-old girl was kidnapped, raped, and murdered in Kalyan, Mumbai. Three people have been arrested in connection with the crime, highlighting the urgent need for increased child safety measures.

6rje1ai3dm75q1u8fki55rr0f4 mo-crime-crimeindia 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-mumbainews mo-crime-crime-news


Source link

Related Articles

Back to top button