ഗവർണർ ഭരണഘടനാ തലവനെന്ന കാര്യം മുഖ്യമന്ത്രി മറക്കരുത്, പൊലീസ് സംഘർഷത്തിൽ ഇടപെടാതെ മാറി നിന്നെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഗവർണർക്കെതിരെയുള്ള എസ്എഫ്‌ഐ അതിക്രമത്തിൽ പൊലീസ് നിഷ്‌ക്രിയമാവാൻ കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണറുടെ സുരക്ഷയിൽ വലിയ പാളിച്ചയാണുണ്ടായത്. പ്രതിഷേധം നടക്കുമ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കേരള സർവ്വകലാശാലാ പരിസരത്തുണ്ടായിരുന്നില്ല.

പൊലീസ് സംഘർഷത്തിൽ ഇടപെടാതെ മാറി നിൽക്കുകയായിരുന്നു. എല്ലാം തണുത്ത ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. മുഖ്യമന്ത്രിയുടെ ഭരണഘടനാവിരുദ്ധ സമീപനത്തെ പിന്തുണയ്ക്കാത്തതിന്റെ പകയാണ് ഗവർണർക്കെതിരെ എസ്എഫ്‌ഐ അതിക്രമം. ഗവർണറെ തെരുവ് ഗുണ്ടകൾക്ക് മുമ്പിൽ നിർത്തുന്ന സമീപനമാണ് ആഭ്യന്തരവകുപ്പിന്റേത്. ഗവർണർ സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനാണെന്ന കാര്യം പിണറായി വിജയൻ മറന്നു പോകരുതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.


Source link
Exit mobile version