കോൺഗ്രസിന് സംഭാവനയായി കിട്ടിയത് വെറും 289 കോടി, ബിജെപിക്ക് 2,244 കോടി; അതിശയിപ്പിക്കുന്ന കണക്കുകൾ പുറത്ത്

ന്യൂഡൽഹി: ഈ സാമ്പത്തികവർഷം (2023-24) ബിജെപിക്കും കോൺഗ്രസിനും ലഭിച്ച ആകെ സംഭാവനകളുടെ വിവരങ്ങൾ പുറത്തുവന്നു. ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് വിവരങ്ങൾ ഉളളത്. വിവിധ സംഘടനകൾ, കോർപ്പറേറ്റ് കമ്പനികൾ, നിരവധി വ്യക്തികൾ തുടങ്ങിയവരിൽ നിന്നും ബിജെപിക്ക് സംഭാവനയായി 2,244 കോടി രൂപയാണ് ലഭിച്ചത്. ഇത് 2022-23 വർഷത്തിൽ കോൺഗ്രസിന് ലഭിച്ച സംഭാവനയുടെ മൂന്നിരട്ടിയാണ്. അതേസമയം, കോൺഗ്രസിന് ഇത്തവണ 288.9 കോടിരൂപയും മുൻവർഷം 79.9 കോടി രൂപയുമാണ് സംഭാവനയിനത്തിൽ മാത്രം ലഭിച്ചത്.

പ്രൂഡെന്റ് ഇലക്ട്രൽ ട്രസ്​റ്റിൽ നിന്നും ബിജെപിക്ക് 723.6 കോടി രൂപയും കോൺഗ്രസിന് 156.4 കോടി രൂപയും ലഭിച്ചു. അതായത് ബിജെപിയ്ക്ക് ലഭിച്ച ആകെ സംഭാവനയിലെ മൂന്നിൽ ഒന്ന് ഭാഗവും കോൺഗ്രസിന്റെ പകുതിയിലധികം തുകയും പ്രൂഡെന്റ് ഇലക്ട്രറൽ ട്രസ്​റ്റിൽ നിന്നാണ്. 2022-23ൽ പ്രൂഡന്റിനുളള മികച്ച സംഭാവന നൽകിയവരിൽ മേഘ എഞ്ചിൻ ആൻഡ് ഇൻഫ്രാലിമി​റ്റഡ്, സെറം ഇൻസ്​റ്റിറ്റ്യൂട്ട്, ആർസെല്ലർ മിത്തൽ ഗ്രൂപ്പ് ആൻഡ് ഭാരതി എയർടൈൽ എന്നീ കമ്പനികൾ ഉൾപ്പെടുന്നു.


ഇലക്ട്രറൽ ബോഡ് വഴി ഇരുപാർട്ടികൾക്കും ലഭിച്ച പണത്തിന്റെ വിവരം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ വിവരങ്ങൾ പാർട്ടികൾ അവരുടെ വാർഷിക ഓഡി​റ്റിലാണ് ഉൾപ്പെടുത്തുന്നത്. ഈ വർഷം ഫെബ്രുവരിയിൽ സുപ്രീംകോടതി ഇലക്ട്രറൽ ബോണ്ട് പദ്ധതി റദ്ദാക്കിയിരുന്നു. എന്നിരുന്നാലും ചില പ്രാദേശിക പാർട്ടികൾ 2023-24ൽ ലഭിച്ച സംഭാവനകളുടെ വിവരങ്ങൾ സ്വമേധയാ പ്രഖ്യാപിച്ചിട്ടുണ്ട്. ബിആർഎസ് 492 കോടി രൂപയും ഡിഎംകെ 60 കോടിയും വൈഎസ്ആർ കോൺഗ്രസ് 121.5 കോടിയും ഇലക്ട്രറൽ ബോണ്ടുകളായും ലഭിച്ചിട്ടുണ്ട്. ജെഎംഎമ്മിന് 11.5 കോടി രൂപ ഇലക്ട്രൽ ബോണ്ടായും ലഭിച്ചു.


മുൻവർഷത്തെ അപേക്ഷിച്ച് 2023-24ൽ ബിജെപി സംഭാവനകളിൽ 212 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുൻപ് ബിജെപിക്ക് 742 കോടിയും കോൺഗ്രസിന് 146.8 കോടി രൂപയുമാണ് സംഭാവനയായി ലഭിച്ചതെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു. 850 കോടി രൂപ ഇലക്ട്രൽ ട്രസ്​റ്റ് വഴി ബിജെപിക്ക് ലഭിച്ചു. അതിൽ 723 കോടി രൂപയും പ്രൂഡെന്റിലൂടെയും 127 കോടി രൂപ ട്രയംഫ് ഇലക്ട്രൽ ട്രസ്​റ്റ് വഴിയും 17.2 ലക്ഷം എയിൻസിഗാർട്ടിക് ട്രസ്​റ്റ് വഴിയുമാണ് ലഭിച്ചത്. അതേസമയം, കോൺഗ്രസിന് പ്രൂഡെന്റ് ട്രസ്​റ്റ് വഴി 156 കോടി രൂപയാണ് ലഭിച്ചത്. ബിആർഎസ്, വൈഎസ്ആർ കോൺഗ്രസ് പാർട്ടികൾക്ക് ഇത്തവണ പ്രൂഡന്റ് ട്രസ്​റ്റിന് 85 കോടി, 62.5 കോടി എന്നിങ്ങനെ യഥാക്രമം ലഭിച്ചു.

.


Source link
Exit mobile version