കാറിനു കാത്തുനിന്ന യുവതിയെ കുത്തിക്കൊന്നു; ആത്മഹത്യയ്ക്കു ശ്രമിച്ച് യുവാവ്
കാറിനായി കാത്തു നിന്ന യുവതിയെ തേടിയെത്തിയത് മരണം; കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച് യുവാവ് | മനോരമ ഓൺലൈൻ ന്യൂസ് – Guwahati Woman Stabbed to Death, Attacker Attempts Suicide | Death | Attack | India Guwahati News Malayalam | Malayala Manorama Online News
കാറിനു കാത്തുനിന്ന യുവതിയെ കുത്തിക്കൊന്നു; ആത്മഹത്യയ്ക്കു ശ്രമിച്ച് യുവാവ്
ഓൺലൈൻ ഡെസ്ക്
Published: December 27 , 2024 12:43 AM IST
1 minute Read
Representational Image. Image Credits:Brian A Jackson/shutterstockphoto.com
ഗുവാഹത്തി ∙ യുവതിയെ കുത്തിക്കൊലപ്പെടുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച് യുവാവ്. അസമിലെ ഗുവാഹത്തിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഗുവാഹത്തിയിലെ ലേറ്റ് ഗേറ്റ് ഏരിയയിൽ വച്ചാണ് മൗസുമി ഗൊഗോയ് എന്ന യുവതിക്കുനേരെ ആക്രമണം നടന്നത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആക്രമണത്തിന് ശേഷം സ്വയം കുത്തിപരുക്കേൽപ്പിച്ച യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.
രാവിലെയോടെ പുറത്തേക്ക് പോകാൻ ഓൺലൈൻ വഴി ടാക്സി ബുക്ക് ചെയ്ത യുവതി, വാഹനത്തിനായി വീടിനു പുറത്ത് കാത്തു നിൽക്കുമ്പോഴായിരുന്നു സംഭവം. മറ്റൊരു കാറിലെത്തിയ ഭൂപൻ ദാസ് യുവതിയെ കുത്തിക്കൊലപ്പെടുത്തി. സംഭവസ്ഥലത്തുനിന്ന രക്ഷപ്പെട്ട ഭൂപൻദാസിനെ പിന്നീട് ഹൗസിങ് കോംപ്ലക്‌സ് ഏരിയയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാൾ സ്വയം കുത്തിപരുക്കേൽപ്പിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് മൗസുമി ഗൊഗോയ് നേരത്തേ ഗുവാഹത്തിയിലെ പാൻ ബസാർ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നു പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട മൗസുമിയും പ്രതിയായ ഭൂപനും തമ്മിൽ നേരത്തേ പരിചയമുണ്ടായിരുന്നുവെന്നാണ് സൂചന.
English Summary:
Guwahati murder : Guwahati murder leaves one woman dead after a stabbing. The accused, Bhupen Das, is hospitalized after a suicide attempt following the attack on Mausumi Gogoi in Guwahati, Assam.
mo-crime-crimeindia 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-health-suicide mo-news-world-countries-india-indianews mo-crime-murder mo-health-death h4fuiv6qhvei0e6ajm4g8c34j
Source link