INDIALATEST NEWS

ആർജെ സിമ്രൻ സിങ് ഫ്ലാറ്റിൽ മരിച്ച നിലയിൽ; അവസാന പോസ്റ്റ് 13ന്, ദുരൂഹത?

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും ആർജെയുമായ യുവതി ഫ്ലാറ്റിൽ മരിച്ച നിലയിൽ; സിമ്രാന്റെ അവസാന പോസ്റ്റ് 13ന്, ദുരൂഹത? | മനോരമ ഓൺലൈൻ ന്യൂസ് – Popular Influencer RJ Simran Singh Found Dead in Gurugram | Death | Police | India Jammu and Kashmir News Malayalam | Malayala Manorama Online News

ആർജെ സിമ്രൻ സിങ് ഫ്ലാറ്റിൽ മരിച്ച നിലയിൽ; അവസാന പോസ്റ്റ് 13ന്, ദുരൂഹത?

ഓൺലൈൻ ഡെസ്ക്

Published: December 26 , 2024 11:43 PM IST

1 minute Read

സിമ്രൻ സിങ്ങ് (Photo Credit : @rjsimransingh/instagram)

ന്യൂഡൽഹി∙ ജമ്മു കശ്മീരിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും ആർജെയുമായ യുവതിയെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. സമൂഹമാധ്യമത്തിൽ 7 ലക്ഷത്തിലധികം പേർ പിന്തുടരുന്ന സിമ്രൻ സിങ്ങാണ് (25) മരിച്ചത്. ആർജെ സിമ്രാൻ എന്ന പേരിൽ സമൂഹമാധ്യമത്തിൽ വലിയ ആരാധകരുള്ള യുവതിയുടെ മരണത്തിൽ ഹരിയാന പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. 

‘ജമ്മുവിന്റെ ഹൃദയസ്പന്ദനം’ എന്ന പേരിലാണ് യുവതി ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. അതേസമയം യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപണമുയരുന്നുണ്ട്. സമൂഹമാധ്യമത്തിൽ വളരെ സജീവമായിരുന്ന സിമ്രന്റെ അവസാന പോസ്റ്റ് ഡിസംബർ 13നായിരുന്നു. സിമ്രന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. 

English Summary:
RJ Simran’s death : RJ Simran’s death is under investigation by Haryana Police after the popular Jammu and Kashmir influencer was found dead in Gurugram. Suspicions of foul play exist despite initial reports suggesting suicide.

5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police mo-news-national-states-haryana 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 2v69dj7uj7b72h4s24at67d39f mo-news-national-states-jammukashmir mo-health-death


Source link

Related Articles

Back to top button