ASTROLOGY

നടരാജ വിഗ്രഹം മാത്രമായി വീടുകളിൽ വയ്ക്കരുത്, കാരണം?

നടരാജ വിഗ്രഹം മാത്രമായി വീടുകളിൽ വയ്ക്കരുത്, കാരണം?–Balancing Energies: The Importance of Placing Parvati Alongside Nataraja

നടരാജ വിഗ്രഹം മാത്രമായി വീടുകളിൽ വയ്ക്കരുത്, കാരണം?

ഡോ. പി.ബി. രാജേഷ്

Published: December 26 , 2024 09:09 PM IST

1 minute Read

നടരാജ വിഗ്രഹം വയ്ക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Image Credit: P. B Rajesh

മഹാനര്‍ത്തകനാണ് ശിവന്‍.108 രീതിയിലുള്ള നൃത്തങ്ങള്‍ ശിവനില്‍ നിന്ന് ആവിർഭവിച്ചുവെന്ന് പറയപ്പെടുന്നു. ജീവജാലങ്ങളെ ദു:ഖത്തില്‍ നിന്നു മോചിപ്പിക്കാനും വിനോദത്തിനും വേണ്ടി നിത്യവും സായംസന്ധ്യയില്‍ ശിവന്‍ കൈലാസത്തില്‍ നൃത്തം ചെയ്യുന്നു.അതു താണ്ഡവ നൃത്തമാണ്.പാര്‍വതീ ദേവി ലാസ്യനടനത്തിലൂടെ ഭഗവാനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു. വാദ്യോപകരണമായ ഡമരു, മുകളിലെ വലതുകൈയില്‍ തീയ്, ഇടതു കൈയിലും പിടിക്കും. 

താഴത്തെ വലതു കൈകൊണ്ട് അഭയ മുദ്രയും താഴത്തെ ഇടതു കൈകൊണ്ട് ഉയര്‍ത്തിയ ഇടതു കാലിനെ ചൂണ്ടിയിരിക്കും. വലതു കാല്‍ അപസ്മാരമൂരത്തിയെ ചവിട്ടുന്ന നിലയിലാണ്. ശബ്ദം പുറപ്പെടുവിക്കുന്ന വാദ്യോപകരണമായ ഡമരുവിന്‍റെ ശബ്ദത്തില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടായത്.അഗ്നി പ്രളയകാലത്തെ പ്രളയാ ഗ്നിയെസൂചിപ്പിക്കുന്നു.അഭയമുദ്ര സംരക്ഷണത്തെയും. താളാത്മകമായി ശിവന്‍ കൈ ചലിപ്പിക്കുമ്പോള്‍ സൃഷ്ടി സ്ഥിതി സംഹാരം നടക്കുന്നു. അപസ്മാരമൂര്‍ത്തി അജ്ഞാനത്തെ സൂചിപ്പിക്കുന്നു.

108 കരണങ്ങളിൽ 108 ശിവതാണ്ഡവ ഭാവങ്ങൾനന്ദ /ശിവ താണ്ഡവം, ത്രിപുര താണ്ഡവം,സന്ധ്യാ താണ്ഡവം, ഉമാ താണ്ഡവം, ഗൗരിതാണ്ഡവം, കലി /ശക്തി /കലികതാണ്ഡവം, രുദ്ര/ രൗദ്ര/ സംഹാര താണ്ഡവം എന്നിവയാണ് ഏഴ് ശിവതാണ്ഡവ രൂപങ്ങൾ. തന്റെ പത്നിയായ സതിയെ ശിരച്ഛേദം ചെയ്തതിൽ ക്രുദ്ധനായി ശിവൻ താണ്ഡവ നൃത്തം ചവിട്ടിയതാണ് നടരാജനൃത്തം എന്നാണ്‌ ഹൈന്ദവവിശ്വാസം.

ശിവകാമി ദേവിക്കുമുന്നിൽ അനന്തന്റെ അവതാരമായ പതഞ്ജലി മഹർഷിയുടെയും വ്യാഖ്രപാദ മുനിയുടെയും ദീർഘ തപസ്സിൽ സംപ്രീതനായി ആനന്ദതാണ്ഡവം. പ്രപഞ്ചം തന്നെ ശിവന്റെ നടനശാലയാണ് എന്നാണ് വിശ്വാസം.നാട്യത്തിന്റെ രാജാവ് എന്ന അർത്ഥത്തിലാണ് ശിവന് നടരാജൻ എന്ന പേരുണ്ടായത്.

തനിച്ചുള്ളത് രൗദ്രതാണ്ഡവമാണ്. അതിനാൽ നടരാജ വിഗ്രഹത്തിന് അടുത്ത് ഉറപ്പായും ഒരു ശിവകാമിയുടെ വിഗ്രഹം കൂടി വയ്ക്കണം. നടരാജ വിഗ്രഹം മാത്രമായി വീടുകളിൽ വയ്ക്കുന്നത് അഭികാമ്യമല്ല. താണ്ഡവ നൃത്തമാതൃകയിൽ ഏറ്റവും പ്രസിദ്ധമായത് ചിദംബരത്തെ നടരാജനൃത്ത വിഗ്രഹമാണ്. ശിവകാമി എന്നത് പാർവതിയുടെ മറ്റൊരുപേരാണ്.

English Summary:
Should you place a Nataraja statue alone at home? Learn why it’s crucial to include Parvati/Shakti for balance and avoid negative energy, according to Hindu beliefs. Discover the spiritual significance of Nataraja and the Tandava dance.

30fc1d2hfjh5vdns5f4k730mkn-list dr-p-b-rajesh 1a8qer23lm93j2t7anko7itbqg 7os2b6vp2m6ij0ejr42qn6n2kh-list mo-religion-lordshiva


Source link

Related Articles

Back to top button