രണ്ടാമൂഴം സിനിമയാകാത്തതിൽ എംടിക്ക് നിരാശ, എനിക്ക് യോഗമില്ല; ശ്രീകുമാർ മേനോൻ

രണ്ടാമൂഴം സിനിമയാകാത്തതിൽ എംടിക്ക് നിരാശ, എനിക്ക് യോഗമില്ല; ശ്രീകുമാർ മേനോൻ

രണ്ടാമൂഴം സിനിമയാകാത്തതിൽ എംടിക്ക് നിരാശ, എനിക്ക് യോഗമില്ല; ശ്രീകുമാർ മേനോൻ

മനോരമ ലേഖിക

Published: December 26 , 2024 03:29 PM IST

1 minute Read

എം.ടിയോടൊപ്പം ശ്രീകുമാർ (സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം)

രണ്ടാമൂഴം സിനിമയാക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്ന് സംവിധായകനായ വി.എ. ശ്രീകുമാർ മേനോൻ. രണ്ടാമൂഴം സിനിമയാകാത്തതിൽ തന്നെക്കാളേറെ വിഷമം എം.ടിക്കായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. എം.ടിക്ക് അന്ത്യമോപചാരം അർപ്പിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരുമകനെപ്പോലെയാണ് അദ്ദേഹം എന്നെ കണ്ടത്. മറ്റാാർക്കും ലഭിക്കാത്ത ഒരുപാട് ഭാഗ്യങ്ങൾ അദ്ദേഹത്തിൽ നിന്നും എനിക്ക് ലഭിച്ചു. ഈ വീട്ടിൽ വച്ചാണ് രണ്ടാമൂഴത്തിന്റെ സ്ക്രിപ്റ്റ് തരാമോയെന്ന് അദ്ദേഹത്തിനോട് ആദ്യം ചോദിക്കുന്നത്. മൂന്നാമത്തെ തവണ വന്നപ്പോഴാണ് അദ്ദേഹം അതിന് സമ്മതിച്ചത്. അതിന്റെ സീൻ ബൈ സീൻ അദ്ദേഹം വായിച്ചുതരിക, ഞാൻ നോട്ടെഴുതുക അങ്ങനെ വലിയ വലിയ അനുഭവങ്ങളിലൂടെ കടന്നുപോയി.                  

രണ്ടാമൂഴം സിനിമയാകാത്തതിൽ എന്നെക്കാൾ നിരാശ അദ്ദേഹത്തിനായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രണ്ടാമൂഴം സിനിമയാവുകയെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയാണ് അതൊരു സിനിമയായി മാറുകയെന്നത്. ഏറെ കഴിവുളള സംവിധായകർ നമുക്കിടയിലുണ്ട്. അത് ഏറെ അഭിമാനമാകുന്ന ചലച്ചിത്രകാവ്യമായി മാറട്ടെ.

 രണ്ടാമൂഴം സിനിമായാക്കാൻ പറ്റാത്തത് വ്യക്തിപരമായ നഷ്ടമാണ്. ആയിരം കോടിക്ക് മുകളിൽ ചിലവുള്ള സിനിമായിരുന്നു അത്. ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച കൃതിയെന്ന് വാഴ്ത്തപ്പെട്ട രണ്ടാമൂഴത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ. അതിനുള്ള നിർമാതാവിനെ തേടി ഒരുപാട് നടന്നു. ഒടുവിൽ ബി.ആർ ഷെട്ടി അതിന് തയ്യാറായിവന്നു. പക്ഷേ, അതിനുശേഷം അനേകം സംഭവങ്ങളുണ്ടായി. ഷെട്ടിയുടെ ബിസിനസ് തകർന്നു. യോഗമില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. 

എല്ലാവലിയ പ്രൊജക്റ്റുകൾക്കും ഒരുയോഗമുണ്ട്. അതിന് എനിക്ക് യോഗമില്ല. കുറ്റബോധത്തെക്കാൾ കൂടുതൽ എനിക്ക് വിഷമമാണ്. ലോകപ്രശസ്ത ടെക്നീഷ്യൻസ് ആ സിനിമയുടെ ഭാഗമാകേണ്ടിയിരുന്നു. ആ ചർച്ചകളില്ലെല്ലാം എം.ടി. പങ്കെടുത്തിരുന്നു. സിനിമയാക്കാൻ പറ്റാത്തതിൽ ആ വാക്ക് പാലിക്കാൻ പറ്റാത്തതിൽ കുറ്റബോധമുണ്ട്’. ശ്രീകുമാർ പറഞ്ഞു.

English Summary:
MT is disappointed that Randamoozham is not became movie – Sreekumar Menon

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-literature-authors-mtvasudevannair mo-news-common-adieu-mt 78cru4js6r522pre0lickja42r f3uk329jlig71d4nk9o6qq7b4-list


Source link
Exit mobile version