WORLD
നിലവിളികള്‍, പ്രാര്‍ഥന; കസാഖ്‌സ്താനിലെ വിമാന അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
അസ്താന: കൂട്ട നിലവിളികള്‍, പ്രാര്‍ഥനകള്‍. കസാഖ്സ്താനില്‍ വിമാനം തകര്‍ന്നുവീഴുമ്പോള്‍ മരണത്തെ മുഖാമുഖം കണ്ട യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ദുരന്തത്തിന്റെ നേര്‍ചിത്രമാകുന്നു. 38 പേരാണ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്. അഞ്ച് ജോലിക്കാരടക്കം 75 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം താഴേക്ക് പതിക്കുമ്പോള്‍ വിമാനത്തിലെ ആളുകളുടെ പരിഭ്രാന്തി, ക്യാബിനുള്ളില്‍ നിന്ന് ആളുകള്‍ വീണുകിടക്കുന്നതും, ക്യാബിന്റെ മേല്‍കൂര തകര്‍ന്നതും, ആളുകള്‍ സഹായം ആഭ്യര്‍ത്ഥിച്ച് നിലവിളിക്കുന്നതും എല്ലാം വീഡിയോയിലുണ്ട്. ചിലഭാഗങ്ങളില്‍ രക്തകറയും കാണാം.
Source link