ഗെയിമിങ്ങിനിടെ സൈനിക രഹസ്യം ചോര്‍ന്നു, ഇറ്റാലിയന്‍ ഭരണകൂടം ഇടപെട്ടു, സംഭവിച്ചതെന്ത്?


ന്യൂഡല്‍ഹി: ഓൺലൈൻ ഗെയിമിങ്ങിനിടെ സൈനിക രഹസ്യ വിവരങ്ങൾ പുറത്തുവിട്ട് ഗെയിമർ. ജനപ്രിയ ഓണ്‍ലൈന്‍ ഗെയിമായ വാര്‍ തണ്ടര്‍ കളിക്കുന്നതിനിടെയാണ് യൂറോപ്യന്‍ യുദ്ധവിമാനമായ യൂറോഫൈറ്റര്‍ ടൈഫൂണിനെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ഉൾപ്പെടുന്ന രേഖ യൂസർ പങ്കുവെച്ചത്. അടുത്തിടെയാണ് ഈ വിമാനത്തിന്‍റെ അനിമേറ്റഡ്ഡ പതിപ്പ് ഗെയിമില്‍ ഉള്‍പ്പെടുത്തിയത്. ഗെയിമിങിനിടെ നടന്ന സംവാദം രൂക്ഷമായ വലിയ തർക്കത്തിലേക്ക് നീങ്ങുകയും ഗെയിമര്‍മാരില്‍ ഒരാള്‍ തന്റെ വാദം ശരിവെക്കുന്നതിനായി വിമാനവുമായി ബന്ധപ്പെട്ട ഒരു രേഖ പങ്കുവെക്കുകയുമായിരുന്നു. എന്നാൽ ഇറ്റാലിയൻ സൈന്യത്തിന്റെ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ അടങ്ങുന്ന രേഖയായിരുന്നു ഇത്. സൈനിക രഹസ്യം ചോര്‍ന്നതോടെ ഇറ്റാലിയന്‍ പ്രതിരോധ മന്ത്രാലയം അടിയന്തര നടപടി ആരംഭിച്ചു. ഗെയിമിങ് പ്ലാറ്റ്‌ഫോമില്‍ നിന്ന് രേഖ നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. യഥാര്‍ത്ഥ സൈനിക രഹസ്യം തന്നെയാണ് അതെന്ന് കണ്ടെത്തി. സൈനിക ഉദ്യോഗസ്ഥരോ ഈ വിവരവുമായി ബന്ധമുള്ള മറ്റ് ഉദ്യോഗസ്ഥരോ ആണ് അത് ചോര്‍ത്തിയത് എന്നാണ് വിവരം.


Source link

Exit mobile version