പണം സുരേഷ് ഗോപി നൽകും: കേരള സർവകലാശാലാ സെനറ്റ് ഹാൾ എ.സിയാവും

തിരുവനന്തപുരം: കേരള സർവകലാശാലാ ആസ്ഥാനത്തെ സെനറ്റ് ഹാൾ എയർകണ്ടിഷൻ (എ.സി) ചെയ്യുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇതിന് നാലു കോടിയോളം ചെലവുണ്ടാവും. പണം കേന്ദ്ര ടൂറിസം മന്ത്രിയുടെ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സർവകലാശാലയും സെനറ്റ് ഹാളും കാണാൻ ഇന്നലെ സുരേഷ് ഗോപി എത്തിയിരുന്നു. വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേലും സിൻഡിക്കേറ്റംഗങ്ങളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

സെനറ്റ് ഹാളിൽ സന്ദർശനം നടത്തിയ സുരേഷ് ഗോപി സിനിമാക്കാലത്തെ ഓർമ്മകൾ വി.സിയുമായി പങ്കുവച്ചു. നിരവധി സിനിമകളുടെ ഷൂട്ടിംഗ് സെനറ്റ് ഹാളിൽ നടത്തിയിട്ടുണ്ട്. മുകളിലെ നിരയിലെ കസേരകളിൽ നിന്ന് ഉരുണ്ടുവീണതും അദ്ദേഹം അനുസ്മരിച്ചു. കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജിലാണ് സുരേഷ് ഗോപി പഠിച്ചത്.


Source link
Exit mobile version