Top India News ക്രിസ്മസ് ആഘോഷിച്ച് നഡ്ഡ; ശ്രീതേജയ്ക്ക് സഹായം 2 കോടി: പ്രധാന ദേശീയ വാർത്തകൾ
ക്രിസ്മസ് ആഘോഷിച്ച് നഡ്ഡ; ശ്രീതേജയ്ക്ക് സഹായം 2 കോടി: പ്രധാന ദേശീയ വാർത്തകൾ | മനോരമ ഓൺലൈൻ ന്യൂസ് – India News Updates | Malayala Manorama Online News
Top India News
ക്രിസ്മസ് ആഘോഷിച്ച് നഡ്ഡ; ശ്രീതേജയ്ക്ക് സഹായം 2 കോടി: പ്രധാന ദേശീയ വാർത്തകൾ
ഓൺലൈൻ ഡെസ്‌ക്
Published: December 26 , 2024 03:48 AM IST
1 minute Read
ജെ.പി.നഡ്ഡ (ഫയൽചിത്രം)
ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തതായിരുന്നു ദേശീയ തലത്തിൽ ചർച്ചയായ വാർത്ത. ആർച്ച് ബിഷപ്പ് അനിൽ കൂട്ടോക്കൊപ്പം നഡ്ഡ സേക്രട് ഹാർട്ട് കത്തീഡ്രലിൽ എത്തി പ്രാർഥനകളിൽ പങ്കെടുത്തു. പുരോഹിതരുമായ കൂടിക്കാഴ്ച നടത്തി ക്രിസ്മസ് സന്ദേശം നൽകിയതിന് ശേഷമാണ് നഡ്ഡ മടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സിബിസിഐ ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തിരുന്നു. വായിക്കാം: മോദിക്ക് പിന്നാലെ നഡ്ഡയും; സിബിസിഐ ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു…
രാജസ്ഥാനിലെ ബെഹ്‌റോർ ജില്ലയിൽ കുഴൽക്കിണറിൽ വീണ 3 വയസ്സുകാരിയെ രക്ഷിക്കാനുള്ള ശ്രമം എങ്ങുമെത്താത്തതു സങ്കടക്കാഴ്ചയായി. സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമമാണു നടക്കുന്നത്. 700 അടി താഴ്ചയുള്ള കിണറിലാണു കുട്ടി വീണതെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ പറഞ്ഞു. വായിക്കാം: 700 അടി താഴ്ച; കുഴൽക്കിണറിൽ വീണ മൂന്നുവയസ്സുകാരിയെ രക്ഷിക്കാൻ ശ്രമം തുടരുന്നു…
പുഷ്പ2 സിനിമയുടെ പ്രദർശനത്തിനിടെ ഉണ്ടായ തിരക്കിൽ ഗുരുതരമായി പരുക്കേറ്റ ശ്രീതേജയ്ക്ക് (9) രണ്ടു കോടി രൂപ സഹായം നൽകുമെന്ന് നടൻ അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ് അറിയിച്ചെന്ന വാർത്ത സിനിമാപ്രേമികൾ ഇഷ്ടത്തോടെയാണു വായിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ സന്ദർശിച്ചശേഷമാണ് അല്ലു അരവിന്ദ് ഇക്കാര്യം പറഞ്ഞത്. തിരക്കിൽ കുട്ടിയുടെ അമ്മ മരിച്ചിരുന്നു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി തെലങ്കാന ചലച്ചിത്ര വികസന കോർപറേഷൻ ചർച്ച ചെയ്യും. വായിക്കാം: പുഷ്പ 2: ‘മരിച്ച സ്ത്രീയുടെ കുടുംബത്തിന് 2 കോടി നൽകും’…
ദേശീയ തലത്തിൽ വായനക്കാർക്കു സങ്കടവും രോഷവുമുണ്ടാക്കിയ ഒരു വാർത്ത തമിഴ്നാട്ടിൽനിന്നായിരുന്നു. ചെന്നൈ അണ്ണാ സർവകലാശാല ക്യാംപസിനുള്ളിൽ വിദ്യാർഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ ഒരു പ്രതി പിടിയിലായി. ഗണേശൻ (37) ആണ് പിടിയിലായത്. സർവകലാശാല പരിസരത്തു ബിരിയാണി കച്ചവടം നടത്തുന്നയാളാണ്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വായിക്കാം: സർവകലാശാല ക്യാംപസിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: ബിരിയാണി കച്ചവടക്കാരൻ പിടിയിൽ…
English Summary:
Important News from India: Get the latest breaking national news from India, covering politics, business and more.
mo-news-common-latestnews 40oksopiu7f7i7uq42v99dodk2-list mo-news-common-today-s-recap mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 15eailguqvve9uekft95q43tbc
Source link