തിരുവനന്തപുരം: പ്രമുഖ നാടകകൃത്തും സംവിധായകനുമായിരുന്ന പ്രശാന്ത് നാരായണന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം ഡിസംബര്‍ 27 വൈകുന്നേരം 5ന് വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ നടക്കും. പ്രമുഖ സാഹിത്യകാരന്‍ ജി. ആര്‍. ഇന്ദുഗോപന്‍ ഉദ്ഘാടനം ചെയ്യും. വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ സെക്രട്ടറി പി. എസ്. മനേക്ഷ് അദ്ധ്യക്ഷനാകും. നാടകകൃത്തും സംവിധായകനുമായ പി. ജെ. ഉണ്ണിക്കൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും.
കളം തിയറ്റര്‍ ആന്‍ഡ് റപ്രട്ടറി മാനേജിങ് ഡയറക്ടറും പ്രശാന്തിന്റെ പങ്കാളിയുമായ കല സാവിത്രി, പ്രശാന്തിന്റെ സുഹൃത്തുക്കളും കലാസാഹിത്യ പ്രവര്‍ത്തകരുമായ എം. രാജീവ്കുമാര്‍, ശ്രീകാന്ത് കാമിയോ, ഗീത രംഗപ്രഭാത്, ശശി സിതാര, ജയചന്ദ്രന്‍ കടമ്പനാട്, അലക്‌സ് വള്ളികുന്നം, സുധി ദേവയാനി, രതീഷ് രവീന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. കളം പീരിയോഡിക്കല്‍സ് ഡയറക്ടര്‍ സിനോവ് സത്യന്‍ സ്വാഗതവും കളം തിയറ്റര്‍ ഡയറക്ടര്‍ നിതിന്‍ മാധവ് നന്ദിയും പറയും.
കളം തിയറ്റര്‍ ആന്‍ഡ് റപ്രട്ടറിയുടെ ആഭിമുഖ്യത്തില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മോഹന്‍ലാലിനേയും മുകേഷിനേയും ഉള്‍പ്പെടുത്തി പ്രശാന്ത് നാരായണന്‍ രചനയും സംവിധാനവും ചെയ്ത ‘ഛായാമുഖി’ മലയാളനാടകവേദിയില്‍ ഏറെ ശ്രദ്ധ നേടിയ നാടകമാണ്. എം ടി വാസുദേവന്‍ നായരുടെ ജീവിതവും കൃതികളും കോര്‍ത്തിണക്കി ചെയ്ത ‘മഹാസാഗരം’ നാടകമുള്‍പ്പെടെ മുപ്പതു നാടകങ്ങളുടെ രചനയും അറുപതോളം നാടകങ്ങളുടെ സംവിധാനവും പ്രശാന്ത് നിര്‍വ്വഹിച്ചിട്ടുണ്ട്. പ്രശാന്തിനെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി ബഹറിന്‍ പ്രതിഭ വിനോദ് വി ദേവന്റെ സംവിധാനത്തില്‍ ഈ മാസം 13ന് ബഹറിനിലും മഹാസാഗരം അവതരിപ്പിച്ചിരുന്നു.
Source link