അന്ന് ജയിക്കാൻ വേണ്ടത് 310 മാർക്ക്: പത്താം ക്‌ളാസ് മാർക്ക് വെളിപ്പെടുത്തി മോഹൻലാൽ
അന്ന് ജയിക്കാൻ വേണ്ടത് 310 മാർക്ക്: പത്താം ക്‌ളാസ് മാർക്ക് വെളിപ്പെടുത്തി മോഹൻലാൽ
മനോരമ ലേഖിക
Published: December 25 , 2024 10:19 AM IST
1 minute Read
പത്താംക്‌ളാസിലെ ഫൈനൽ മാർക്ക് പങ്കുവച്ച് മോഹൻലാൽ. സ്‌കൂളിലുണ്ടായിരുന്ന ടീച്ചർമാർക്ക് ഇഷ്ടമുള്ള കുട്ടിയായിരുന്നു താനെന്നു മോഹൻലാൽ വെളിപ്പെടുത്തി. ആർക്കും ഉപദ്രവമൊന്നും ഉണ്ടാക്കാത്ത, ടീച്ചർമാരെ കളിയാക്കാത്ത കുട്ടികളെ പൊതുവെ അവർക്ക് ഇഷ്ടപെടുമല്ലോ എന്നും മോഹൻലാൽ ചേർത്ത് പറഞ്ഞു.
മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ചേർന്നു മനോരമ നല്ലപാഠത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ബറോസും ആയിരം കുട്ടികളും’ ചിത്രരചനാ മത്സരത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”പത്താം ക്‌ളാസിലെ കറക്റ്റ് മാർക്ക് എനിക്ക് ഓർമയില്ല. അന്ന് ജയിക്കാൻ വേണ്ടത് 310 മാർക്കായിരുന്നു. എനിക്ക് 360 മാർക്ക് ഉണ്ടായിരുന്നു. ഇന്നത്തെപോലെ പ്ലസ് ടു ഒന്നുമല്ലോല്ലോ. പത്താം ക്‌ളാസ് കഴിഞ്ഞാൽ നേരെ പ്രീഡിഗ്രി പഠിക്കാൻ കോളേജിലേക്കാണ് പോകുന്നത്. പാസാകാതെ കോളേജിലേക്ക് ചേരാൻ പറ്റുമായിരുന്നില്ല.
അന്ന് എന്നെ പഠിപ്പിച്ച അധ്യാപകരോടെല്ലാം സ്നേഹമാണ്. ചിലരൊക്കെ ലോകം വിട്ടുപോയി. ചിലരെ ഇടയ്ക്ക് കാണാറുണ്ട്. അവർക്ക് പ്രിയപ്പെട്ട കുട്ടിയായിരുന്നു ഞാൻ. അത്യാവശ്യം കുറുമ്പൊക്കെ ഉണ്ടെങ്കിലും ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ആളായിരുന്നു. അതുകൊണ്ട് അവർക്ക് എന്നോട് സ്നേഹമായിരുന്നു” മോഹൻലാൽ പറഞ്ഞു.
7rmhshc601rd4u1rlqhkve1umi-list mo-entertainment-titles0-barroz mo-entertainment-movie-mohanlal 56pd3pqi1v64qb0uip767ui0pq mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list
Source link