മത്സ്യബന്ധന വികസനം: കേരളവുമായി കരാറൊപ്പിട്ട് ആന്ധ്ര

തിരുവനന്തപുരം: സമുദ്രമത്സ്യബന്ധന വികസനത്തിന് കേരള മാതൃക പിന്തുടർന്ന് ആന്ധ്രാപ്രദേശ് സർക്കാർ. ഇതിന്റെ ഭാഗമായുള്ള കരാറിൽ ആന്ധ്രാപ്രദേശ് ഫിഷറീസ് വകുപ്പ് ഡയറക്ടർ ഡോലാ ശങ്കർ ,കെ.എസ്.സി.എ.ഡി.സി മാനേജിംഗ് ഡയറക്ടർ പി.ഐ.ഷെയ്ക് പരീത്, കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ജോ കിഴക്കൂടൻ എന്നിവർ ഒപ്പു വച്ചു.

കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുള്ള 24 സ്ഥലങ്ങളിൽ കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രം

രൂപകല്പന ചെയ്ത ആർസിസി കൃത്രിമപ്പാര് മൊഡ്യൂളുകൾ നിക്ഷേപിച്ചുകൊണ്ടാണ് നിർമാണ പ്രവർത്തനം ആരംഭിക്കുന്നത്. കടൽമത്സ്യ പ്രജനനത്തിന് സഹായകരമാകുന്ന കൃത്രിമ ആവാസ കേന്ദ്രങ്ങൾ ആർസിസി കൃത്രിമപ്പാര് മൊഡ്യൂളുകൾ ഉപയോഗിച്ച് ഉൾക്കടലിൽ സ്ഥാപിക്കുന്ന പദ്ധതി തീരദേശ വികസന കോർപ്പറേഷൻ കേരളത്തിൽ നടപ്പാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ 42 മത്സ്യഗ്രാമങ്ങളിൽ നിക്ഷേപം പൂർത്തീകരിച്ചു. ഈ പദ്ധതിയുടെ വിജയപാത പിൻതുടർന്നാണ് ആന്ധ്രാപ്രദേശ് സർക്കാർ മത്സ്യബന്ധന മേഖലയിൽ നടപ്പാക്കുന്ന പ്രത്യേക പദ്ധതികളിൽ കേരളത്തിന്റെ പങ്കാളിത്തം തേടിയത്.


Source link
Exit mobile version