‘പച്ചക്കറി അരിയുന്ന കത്തി കൊണ്ട് ശസ്ത്രക്രിയ അരുത്’: ഇംപീച്ചമെന്റ് പ്രമേയത്തെക്കുറിച്ച് ഉപരാഷ്ട്രപതി

‘പച്ചക്കറി അരിയുന്ന കത്തി കൊണ്ട് ശസ്ത്രക്രിയ അരുത്’: ഇംപീച്ചമെന്റ് പ്രമേയത്തെക്കുറിച്ച് ഉപരാഷ്ട്രപതി | മനോരമ ഓൺലൈൻ ന്യൂസ് – Dhankhar Rejects Opposition’s Motion: Jagdeep Dhankhar criticized the opposition’s motion, emphasizing the need for parliamentary decorum, respect for constitutional positions, and constructive debate. | India News Malayalam | Malayala Manorama Online News

‘പച്ചക്കറി അരിയുന്ന കത്തി കൊണ്ട് ശസ്ത്രക്രിയ അരുത്’: ഇംപീച്ചമെന്റ് പ്രമേയത്തെക്കുറിച്ച് ഉപരാഷ്ട്രപതി

മനോരമ ലേഖകൻ

Published: December 25 , 2024 03:14 AM IST

1 minute Read

ജഗ്ദീപ് ധൻകർ (ഫയൽ ചിത്രം: Photo – PIB)

ന്യൂഡൽഹി ∙ പച്ചക്കറി അരിയുന്ന കത്തി കൊണ്ട് ശസ്ത്രക്രിയ നടത്തരുതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. രാജ്യസഭാധ്യക്ഷസ്ഥാനത്തു നിന്നു തന്നെ നീക്കാനുള്ള പ്രതിപക്ഷ പ്രമേയ നോട്ടിസിനെ പറ്റിയായിരുന്നു പരാമർശം. തന്നെ നീക്കം ചെയ്യാൻ പ്രതിപക്ഷം ‘തുരുമ്പിച്ച കത്തിയുമായാണ്’ എത്തിയതെന്നും വനിതാമാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. പ്രമേയ നോട്ടിസ് ഉപാധ്യക്ഷൻ ഹരിവംശ് തള്ളിയിരുന്നു.

ഭരണഘടനാ സ്ഥാനങ്ങളിലിരിക്കുന്നവർ പകരം വീട്ടാനല്ല നോക്കേണ്ടത്. ലോക്സഭയും രാജ്യസഭയും ഇപ്പോൾ തെറ്റായ കാര്യങ്ങളിലൂടെയാണു വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്– ഉപരാഷ്ട്രപതി പറഞ്ഞു.

English Summary:
Dhankhar Rejects Opposition’s Motion: Jagdeep Dhankhar criticized the opposition’s motion, emphasizing the need for parliamentary decorum, respect for constitutional positions, and constructive debate.

7kpfn82i432fbo0daeh5d6ptf6 mo-news-common-malayalamnews mo-legislature-rajyasabha 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-legislature-vicepresident mo-politics-leaders-jagdeep-dhankhar


Source link
Exit mobile version