ശ്യാം ബെനഗലിന് അന്ത്യാഞ്ജലി | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Shyam Benegal | Indian cinema | Bollywood | film director | funeral | tributes | condolences | Naseeruddin Shah | Ratna Pathak Shah | Amitabh Bachchan – Shyam Benegal: The film world bids farewell to renowned director Shyam Benegal | India News, Malayalam News | Manorama Online | Manorama News
ശ്യാം ബെനഗലിന് അന്ത്യാഞ്ജലി
മനോരമ ലേഖകൻ
Published: December 25 , 2024 02:59 AM IST
1 minute Read
ഓർമത്തണലിൽ: മുംബൈയിൽ അന്തരിച്ച പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗലിന് അന്ത്യാഞ്ജലി അർപ്പിക്കുന്ന നടൻ നസിറുദ്ദീൻ ഷാ.
മുംബൈ∙ഇന്ത്യൻ സിനിമയ്ക്ക് നവഭാവുകത്വം പകർന്ന പ്രശസ്ത സംവിധായകൻ ശ്യാം ബെനഗലിന് വിട നൽകി ചലച്ചിത്രലോകം. ഔദ്യോഗിക ബഹുമതികളോടെ ദാദർ ശിവാജി പാർക്കിലെ വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം. ഭാര്യ നീര, മകൾ പിയ എന്നിവർക്കൊപ്പം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചലച്ചിത്ര പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. തന്നെ ആദ്യമായി സിനിമയിൽ അവതരിപ്പിച്ച സംവിധായകനെ അവസാനമായി കാണാൻ നിറകണ്ണുകളോടെയാണ് നടൻ നസിറുദ്ദീൻ ഷാ എത്തിയത്.
നടി രത്‌ന പഥക് ഷാ, മകൻ വിവാൻ ഷാ, കവിയും എഴുത്തുകാരനുമായ ഗുൽസാർ, സംവിധായകൻ ഹൻസാൽ മേത്ത, ഗാനരചയിതാവ് ജാവേദ് അക്തർ, നടന്മാരായ ബോമൻ ഇറാനി, കുനാൽ കപൂർ, ശ്രേയസ്, നടി ദിവ്യ ദത്ത തുടങ്ങി ബോളിവുഡിൽ നിന്ന് ഒട്ടേറെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.
അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, ശബാന ആസ്മി, കമൽഹാസൻ തുടങ്ങിയ പ്രമുഖർ ശ്യാമിനെ അനുസ്മരിച്ചുള്ള കുറിപ്പുകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, യോഗി ആദിത്യനാഥ്, പിണറായി വിജയൻ, ഉപമുഖ്യമന്ത്രിമാരായ അജിത് പവാർ, ഏക്നാഥ് ഷിൻഡെ, ഗവർണർ സി.പി.രാധാകൃഷ്ണൻ എന്നിവർ അനുശോചിച്ചു.
English Summary:
Shyam Benegal: The film world bids farewell to renowned director Shyam Benegal
270ii31eagi6grap872iv6ih2q mo-news-common-malayalamnews mo-entertainment-movie 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-entertainment-common-indiancinema mo-news-common-mumbainews
Source link