ശ്രീനഗർ ∙ ഇന്ത്യൻ റെയിൽവേയിൽ ചരിത്രമെഴുതാൻ ജമ്മു കശ്മീരിലെ റിയാസി റെയിൽവേ സ്റ്റേഷൻ ഒരുങ്ങുന്നു. ഉധംപുർ- ശ്രീനഗർ – ബാരാമുള്ള റെയിൽ ലിങ്ക് പ്രോജക്ടിന്റെ അവസാന ഘട്ടമായ കട്ര – ബനിഹാൽ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതോടെ ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള ബാരാമുള്ള സ്റ്റേഷനിൽനിന്നു തെക്കേ അറ്റത്തുള്ള കന്യാകുമാരി വരെ ട്രെയിനിൽ യാത്ര ചെയ്യാം. അടുത്ത റിപ്പബ്ലിക് ദിനത്തിനു മുൻപ് ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലാണ് റെയിൽവേ.
എൻജിനീയറിങ് വിസ്മയം റിയാസി ജില്ലയിലെ കട്രയ്ക്കും റംബാൻ ജില്ലയിലെ ബനിഹാലിനും ഇടയിലാണു റെയിൽവേയുടെ എൻജിനീയറിങ് വിസ്മയങ്ങൾ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലവും ഉയരം കൂടിയ ആർച്ച് പാലവുമായ ചെനാബ്, റെയിൽവേയുടെ ആദ്യ കേബിൾ പാലമായ അൻജി ഘാട്ട്, ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ യാത്രാതുരങ്കം എന്നിവ ഈ സെക്‌ഷനിലാണ്.
111 കിലോമീറ്റർ കട്ര- റിയാസി സെക്‌ഷൻ ദൂരം 111 കിലോമീറ്റർ
തുരങ്കങ്ങൾ 27 പാലങ്ങൾ 41 (ചെനാബ് പോലെ 4 വൻ പാലങ്ങൾ, 26 പ്രധാന പാലങ്ങൾ, 11 ചെറു പാലങ്ങൾ)
ചെനാബ് പാലം 359 മീറ്റർ ഉയരത്തിൽ, 1.32 മീറ്റർ നീളമുള്ള ചെനാബ് പാലത്തിലൂടെ ട്രെയിൻ ഓടിച്ചു കഴിഞ്ഞു. ഐഫൽ ടവറിനെക്കാൾ 35 മീറ്റർ ഉയരക്കൂടുതലുള്ള ചെനാബ് പാലത്തിനു 17 സ്പാനുകളുണ്ട്. 1486 കോടി രൂപയാണു നിർമാണച്ചെലവ്.
അൻജി ഘാട്ട് കട്ര- റിയാസി സ്റ്റേഷനുകൾക്കിടയിലാണ് അൻജി ഘാട്ട് പാലം. 96 കേബിളുകളിൽ താങ്ങി നിൽക്കുന്ന പാലത്തിനു 331 മീറ്റർ ഉയരം. 473.25 മീറ്റർ നീളമുള്ള പാലം 2 ടണലുകളെ ബന്ധിപ്പിച്ചാണു നിർമിച്ചിരിക്കുന്നത്.
ടണൽ 49 റംബാൻ ജില്ലയിലെ സംബറിനും അർപിഞ്ചലയ്ക്കും ഇടയിലുള്ള ടണൽ 49 ആണ് രാജ്യത്തു ഗതാഗതത്തിന് ഉപയോഗിക്കാവുന്ന തുരങ്കങ്ങളിൽ ഏറ്റവും നീളം കൂടിയത്– 12.75 കിലോമീറ്റർ
ട്രെയിൻ ഇല്ലാതെ 63.88 കിലോമീറ്റർ ജമ്മു കശ്മീരിലെ കട്ര സ്റ്റേഷൻ വരെ നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ട്രെയിൻ സർവീസ് ഉണ്ട്. ബാരാമുള്ള മുതൽ കട്ര – ബനിഹാൽ സെക്‌ഷനിലെ സംഗൽദാൻ വരെ മെമു, ഡെമു സർവീസുണ്ട്. ഇതിനിടയിലുള്ള 63.88 കിലോമീറ്റർ ദൂരമാണ് നിലവിൽ ട്രെയിനുകൾ ഇല്ലാത്തത്.
കേരളത്തിലേക്കും ട്രെയിൻ? കന്യാകുമാരിയിൽനിന്നു കട്ര വരെ സർവീസ് നടത്തുന്ന ഹിമസാഗർ എക്സ്പ്രസ്, ബാരാമുള്ളയിലേക്ക് ആദ്യ ഘട്ടത്തിൽത്തന്നെ നീട്ടുമെന്നാണു പ്രതീക്ഷ.
Source link