INDIALATEST NEWS

ഇന്ത്യൻ ലഹരികടത്തുകാരനെ യുഎസിൽ വെടിവച്ചുകൊന്നു; 2 വർഷം മുൻപ് യുഎസിലേക്ക് കടന്നത് വ്യാജപാസ്പോർട്ടിൽ

ഇന്ത്യൻ ലഹരികടത്തുകാരനെ യുഎസിൽ വെടിവച്ചുകൊന്നു | മനോരമ ഓൺലൈൻ ന്യൂസ് – Indian drug smuggler shot dead: Sunil Yadav, a key figure in India-Pakistan drug trafficking, was shot dead in Stockton, California. The Lawrence Bishnoi gang claimed responsibility, citing retaliation for Yadav’s involvement in a previous incident India News Malayalam | Malayala Manorama Online News

ഇന്ത്യൻ ലഹരികടത്തുകാരനെ യുഎസിൽ വെടിവച്ചുകൊന്നു; 2 വർഷം മുൻപ് യുഎസിലേക്ക് കടന്നത് വ്യാജപാസ്പോർട്ടിൽ

മനോരമ ലേഖകൻ

Published: December 25 , 2024 03:04 AM IST

1 minute Read

സുനിൽ യാദവ്

ന്യൂയോർക്ക് ∙ വിവിധ കേസുകളിൽ രാജസ്ഥാൻ പൊലീസ് തിരയുന്ന ലഹരിമരുന്നുകടത്തുകാരൻ സുനിൽ യാദവ് യുഎസിൽ കലിഫോർണിയയിലെ സ്റ്റോക്ടൻ സിറ്റിയിൽ വെടിവയ്പിൽ കൊല്ലപ്പെട്ടു. പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്കുള്ള ലഹരികടത്തിൽ പ്രധാനിയായ സുനിലിനെ എതിർസംഘമാണു കൊലപ്പെടുത്തിയത്.
ലോറൻസ് ബിഷ്ണോയ് ഗുണ്ടാസംഘത്തിലെ രോഹിത് ഗോദര ഉത്തരവാദിത്തമേറ്റു. ബിഷ്ണോയ് സംഘത്തിലെ അങ്കിത് ബടുവിനെ കൊല്ലാൻ പഞ്ചാബ് പൊലീസിന് ഒത്താശ ചെയ്തതിനുള്ള പ്രതികാരമാണെന്നു ഗോദര പറ‍ഞ്ഞു.

പഞ്ചാബ് സ്വദേശിയായ സുനിൽ ആദ്യകാലത്ത് ലോറൻസ് ബിഷ്‌ണോയിയുമായി അടുപ്പത്തിലായിരുന്നു. വ്യാജപാസ്പോർട്ടിൽ 2 വർഷം മുൻപാണു യു എസിലേക്ക് കടന്നത്.

English Summary:
Indian drug smuggler shot dead: Sunil Yadav, a key figure in India-Pakistan drug trafficking, was shot dead in Stockton, California. The Lawrence Bishnoi gang claimed responsibility, citing retaliation for Yadav’s involvement in a previous incident

mo-crime-drugsmuggling mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-world-countries-unitedstates 5kbmc31acptq97e91qooiue3tp mo-crime-shotdead


Source link

Related Articles

Back to top button