തിരഞ്ഞെടുപ്പ് ചട്ട ഭേദഗതി; കോൺഗ്രസ് സുപ്രീം കോടതിയിൽ | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Election rule amendment| Congress | Supreme Court | Election Commission | CCTV | webcasting | transparency | India elections | legal amendment – Election rule amendment: Congress approaches Supreme Court | India News, Malayalam News | Manorama Online | Manorama News
തിരഞ്ഞെടുപ്പ് ചട്ട ഭേദഗതി; കോൺഗ്രസ് സുപ്രീം കോടതിയിൽ
മനോരമ ലേഖകൻ
Published: December 25 , 2024 03:11 AM IST
1 minute Read
തിരഞ്ഞെടുപ്പ് നടപടികൾ സുതാര്യമാക്കുന്നതു തടയാൻ ശ്രമമെന്ന് ആരോപണം
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കിടെ ശേഖരിക്കുന്ന സിസിടിവി, വെബ്കാസ്റ്റിങ് ദൃശ്യങ്ങളിൽ പൊതുജനപരിശോധന തടയുന്ന ഭേദഗതിക്കെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. പൊതുജനാഭിപ്രായം തേടാതെയുള്ള ഭേദഗതി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ പങ്കിനെ രൂക്ഷമായി വിമർശിച്ചു.
സുപ്രധാനമായ നിയമ ഭേദഗതി ഏകപക്ഷീയമായി കൊണ്ടുവന്നതു ശരിയല്ല. സുതാര്യവും നീതിയുക്തവുമായി തിരഞ്ഞെടുപ്പു നടത്തുകയാണ് കമ്മിഷന്റെ ചുമതല. തിരഞ്ഞെടുപ്പു നടപടികളെ കൂടുതൽ സുതാര്യമാക്കുന്ന വിവരങ്ങളാണ് ഭേദഗതിയിലൂടെ തടയാൻ ശ്രമിക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.
തിരഞ്ഞെടുപ്പു നടത്തിപ്പു ചട്ടത്തിൽ (1961) വരുത്തിയ ഭേദഗതിയാണ് വിവാദത്തിന് അടിസ്ഥാനം. ഇതുപ്രകാരം, നിയമത്തിൽ എടുത്തു പറയാത്ത രേഖകൾ പൊതുജനങ്ങൾക്ക് പരിശോധനയ്ക്കായി ലഭിക്കില്ല. നിയമത്തിലെ 92–ാം വകുപ്പുപ്രകാരം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാമെങ്കിലും അവയുടെ പരിധിയിൽ നാമനിർദേശ പത്രിക, തിരഞ്ഞെടുപ്പ് ഏജന്റുമാരെ നിയോഗിച്ചുള്ള കടലാസുകൾ, തിരഞ്ഞെടുപ്പു കണക്കുകൾ എന്നിവ മാത്രമേ ഉൾപ്പെടു.
ഭേദഗതിയോടെ സിസിടിവി, വെബ്കാസ്റ്റിങ് തുടങ്ങിയവ പരിശോധിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
English Summary:
Election rule amendment: Congress approaches Supreme Court
mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-politics-parties-congress 5t6tb6m1d33udqjlvk6qri7avk
Source link