ഗവർണർ എഴുതിയ പാട്ടും കുട്ടികളുടെ നൃത്തവും; ക്രിസ്മസ് വിരുന്നൊരുക്കി കൊൽക്കത്ത രാജ്ഭവൻ

ഗവർണർ എഴുതിയ പാട്ടും കുട്ടികളുടെ നൃത്തവും; ക്രിസ്മസ് വിരുന്നൊരുക്കി കൊൽക്കത്ത രാജ്ഭവൻ | മനോരമ ഓൺലൈൻ ന്യൂസ് – Governor Ananda Bose’s Christmas Celebration at Bengal Raj Bhavan | Ananda Bose | Bengal | India Bengal News Malayalam | Malayala Manorama Online News

ഗവർണർ എഴുതിയ പാട്ടും കുട്ടികളുടെ നൃത്തവും; ക്രിസ്മസ് വിരുന്നൊരുക്കി കൊൽക്കത്ത രാജ്ഭവൻ

മനോരമ ലേഖകൻ

Published: December 24 , 2024 11:00 PM IST

1 minute Read

കൊൽക്കത്ത രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിനിടെ കുട്ടികളോടു വിശേഷങ്ങൾ തിരക്കുന്ന ഗവർണർ ഡോ. സി.വി.ആനന്ദബോസ്. Photo: Arranged

കൊൽക്കത്ത ∙ ഗവർണർ ഡോ. സി.വി.ആനന്ദബോസ് എഴുതിയ ഗാനങ്ങളും അതിനൊപ്പം കുട്ടികൾ കാഴ്ചവച്ച ആനന്ദനൃത്തവും വിഭവസമൃദ്ധമായ ചായസൽക്കാരവുമായി ബംഗാൾ രാജ്‌ഭവനിൽ ക്രിസ്‌മസ്‌ ആഘോഷിച്ചു. ബംഗാളിലെയും കേരളത്തിലെയും പ്രമുഖ പുരോഹിതരും സാമൂഹികസേവകരും വിദ്യാർഥികളും പങ്കെടുത്തു. ആർച്ച് ബിഷപ്പ് തോമസ് ഡിസൂസ സന്ദേശം നൽകി. 

അംതാല കെഇ കാർമൽ സ്‌കൂൾ വിദ്യാർഥികളാണു ഗവർണറുടെ കവിതയെ ആസ്പദമാക്കി ക്രിസ്മസ് കാരൾ ഒരുക്കിയത്. സാരംഗബാദ് കാർമൽ സ്കൂൾ വിദ്യാർഥികൾ ചുവടുവെച്ചു. സാന്റാക്ലോസ് രാജ്ഭവൻ അങ്കണത്തിൽ ആർത്തുല്ലസിച്ചു. ബെത്‌ലഹേം, കാൽവരി തുടങ്ങി യേശുക്രിസ്തുവുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങൾ സന്ദർശിച്ച ഹൃദ്യാനുഭവങ്ങൾ ഗവർണർ പങ്കുവച്ചു. ഗവർണറുടെ പത്നി ലക്ഷ്മി ആനന്ദബോസും പങ്കെടുത്തു.

English Summary:
Governor Ananda Bose’s Christmas Celebration: Bengal Governor Ananda Bose hosted a joyous Christmas celebration. The event at Bengal Raj Bhavan included performances by students from Kerala and Bengal, creating a festive atmosphere.

mo-religion-christmas 3lk5802prlpbt45sj275qrddep mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-personalities-cvanandabose mo-news-national-states-westbengal


Source link
Exit mobile version