INDIA

അശാസ്ത്രീയ റോഡ് നിര്‍മാണം; ഓടയിലേക്കു തെറിച്ചുവീണു വയോധികയ്ക്കു ഗുരുതര പരുക്ക്

അശാസ്ത്രീയ റോഡ് നിര്‍മാണം; ഓടയിലേക്കു തെറിച്ചുവീണു വയോധികയ്ക്കു ഗുരുതര പരുക്ക് | മനോരമ ഓൺലൈൻ ന്യൂസ് – Kerala News | Latest News

അശാസ്ത്രീയ റോഡ് നിര്‍മാണം; ഓടയിലേക്കു തെറിച്ചുവീണു വയോധികയ്ക്കു ഗുരുതര പരുക്ക്

ഓണ്‍ലൈൻ പ്രതിനിധി

Published: December 24 , 2024 10:05 PM IST

1 minute Read

നെയ്യാറ്റിൻകരയിൽ ഓടയിലേക്ക് തെറിച്ചു വീണ 72വയസ്സുകാരി. Image Credit: Special Arrangement

തിരുവനന്തപുരം ∙ നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ഓടയിലേക്കു തെറിച്ചുവീണ് 72കാരിക്കു ഗുരുതര പരുക്ക്. നെയ്യാറ്റിന്‍കര പുല്ലന്തേരി സ്വദേശി ലീലയ്ക്കാണു പരുക്കേറ്റത്. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി വരുന്നതു കണ്ടു ഭയന്നു പിന്നിലേക്കു നീങ്ങിയ ഉടനെ ഓടയിലേക്ക് നിലതെറ്റി വീഴുകയായിരുന്നു. അശാസ്ത്രീയ റോഡ് നിര്‍മാണമാണ് ഇവിടെയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പ്രതിഷേധവുമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡ് നിര്‍മാണം തടഞ്ഞു.

English Summary:
Elderly Women Injured: 72-year-old woman seriously injured after falling into a poorly constructed drain in Neyyattinkara, Kerala. Unscientific road construction is blamed.

mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-auto-road 14571s0190rai69ndpnnv3d29i mo-news-common-keralanews


Source link

Related Articles

Back to top button