KERALAM

സെക്രട്ടേറിയറ്റിൽ മൂന്നാം തവണയും പാമ്പ്; വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി, ജീവനക്കാർ ആശങ്കയിൽ

തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ മൂന്നാം തവണയും പാമ്പിനെ കണ്ടെത്തി. ഇന്ന് രണ്ട് തവണയാണ് പാമ്പിനെ കണ്ടത്. കഴിഞ്ഞ ദിവസം പാമ്പിനെ കണ്ട ജലവിഭവ വകുപ്പ് ഓഫീസിന് സമീപമാണ് ഇന്ന് വീണ്ടും പാമ്പിനെ കണ്ടത്. ഇന്ന് രാവിലെ 10.15ഓടെ ഒരു പാമ്പിനെ ജീവനക്കാർ അടിച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പാമ്പിനെ കണ്ടെത്തിയത്. വനംവകുപ്പ് ജീവനക്കാരെത്തി പാമ്പിനെ പിടികൂടി.

സെക്രട്ടേറിയറ്റിൽ ഒരു ദിവസം രണ്ട് പ്രാവശ്യം പാമ്പിനെ കണ്ടെത്തിയത് ജീവനക്കാർക്കിടയിൽ പരിഭ്രാന്തി പരത്തിയിരുന്നു. രണ്ട് ദിവസം മുമ്പും ജലവിഭവ വകുപ്പ് ഓഫീസിവ് സമീപം പാമ്പിനെ കണ്ടെത്തിയിരുന്നു. ജീവനക്കാർ ഉപയോഗിക്കുന്ന വാഷ്‌ബേസിന് സമീപത്തെ പടിയിലാണ് പാമ്പുണ്ടായിരുന്നത്. ജീവനക്കാർ പാമ്പിനെ പിടിക്കാൻ ശ്രമിച്ചുവെങ്കിലും അന്ന് കഴിഞ്ഞിരുന്നില്ല.

ഇന്ന് രാവിലെ പൊതുമരാമത്ത് ഇലക്‌ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിന് സമീപം കണ്ടെത്തിയ പാമ്പിനെ ഹെൽത്ത് ഇൻസ്‌പെക്‌ടറുടെ നേതൃത്വതതിൽ എത്തിയ ജീവനക്കാർ ചേർന്ന് തല്ലി കൊന്നു. രാവിലെ കൊന്ന പാമ്പ് കഴിഞ്ഞ ദിവസം കണ്ട അതേ പാമ്പായിരിക്കും എന്ന ആശ്വാസത്തിലിരിക്കുമ്പോഴാണ് ഉച്ചയോടെ മറ്റൊരു പാമ്പിനെ കാണുന്നത്.


Source link

Related Articles

Back to top button