തെരുവുനായ ആക്രമണത്തില്‍ കണ്ണുകള്‍ നഷ്ടപ്പെട്ടു; ആലപ്പുഴയില്‍ വയോധികയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ ആറാട്ടുപുഴയിലാണ് സംഭവം. തകഴി അരയന്‍ചിറ സ്വദേശിയായ കാര്‍ത്ത്യായനി (88) ആണ് മരിച്ചത്. മകന്‍ പ്രകാശന്റെ വീട്ടില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ എത്തിയതായിരുന്നു അമ്മ കാര്‍ത്ത്യായനി. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് തെരുവുനായയുടെ കടിയേറ്റത്. വീട്ടുകാര്‍ പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് മുഖത്ത് മുഴുവന്‍ മുറിവുകളുമായി അമ്മയെ കണ്ടത്. തെരുവുനായ മുഖമാകെ കടിച്ചെടുത്ത നിലയിലാണ്. കണ്ണുകളും നഷ്ടപെട്ടു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Source link
Exit mobile version