KERALAM

കേരളത്തിൽ സ്ഥാനമുറപ്പിക്കാൻ പറ്റാത്തത് കൊണ്ട് കേന്ദ്രം പകപോക്കുന്നു,​ വയനാട്ടിൽ ലോകത്തിന് മാതൃകയായ ടൗൺഷിപ്പ് ഉയരുമെന്ന് മുഖ്യമന്ത്രി

കൊച്ചി: കേരളത്തിനോട് പകപോക്കൽ നയമാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. കേരളത്തിൽ സ്ഥാനമുറപ്പിക്കാൻ പറ്റാത്തത് കൊണ്ടാണ് സംസ്ഥാനത്തോട് ബി.ജെ.പിക്ക് ശത്രുതയെന്നും പിണറായി വിജയൻ പറഞ്ഞു.

ഉരുൾപൊട്ടൽ ദുരന്തം ബാധിച്ച വയനാട്ടിൽ പ്രഖ്യാപിച്ച ടൗൺഷിപ്പ് തന്നെ ഉയരുമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. ലോകത്തിന് മാതൃകയായ ടൗൺഷിപ്പാകും നിർമ്മിക്കുക. വയനാട്ടിൽ സഹായം വാഗ്ദാനം ചെയ്ത് ഒരുപാട് വ്യക്തികളും സംഘടനകളും സർക്കാരുകളുമുണ്ട് . വയനാടിനായി കേരളത്തിൽ നിന്നുള്ള ബി.ജെ.പി എം.പി ഒഴികെ മറ്റ് എം.പിമാരെല്ലാം ഒന്നിച്ചു നിന്നെന്നും പിണറായി ചൂണ്ടിക്കാട്ടി. നടപ്പാക്കാൻ പറ്റുന്നതേ ഇടത് സർക്കാർ പറയൂവെന്നും പിണറായി കൂട്ടിച്ചേർത്തു.

എം.പിമാർ നൽകിയ നിവേദനത്തിന് വസ്തുതാ വിരുദ്ധമായ മറുപടിയാണ് അമിത് ഷാ നൽകിയ്. ആഭ്യന്തര മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാൾ പറയാൻ പാടില്ലാത്ത നുണയാണ് അമിത് ഷാ പറയുന്നത്. എന്നാൽ ഇനിയും കേന്ദ്രത്തോട് സംസാരിക്കും. ജനങ്ങൾ ഇതൊക്കെ തിരിച്ചറിയണം,​ മറ്റു സംസ്ഥാനങ്ങൾക്ക് പണം നൽകുന്നതിന് കേരളം എതിരല്ല. എന്നാൽ കേരളവും അതുപോലൊരു സംസ്ഥാനമല്ലേ. കേരളത്തിലെ ജനങ്ങൾക്ക് ആവശ്യമായ പണം അനുവദിക്കണ്ടേ എന്നും മുഖ്യമന്ത്രി ചോദിച്ചു. സി.പി.എമ്മിനെ തകർക്കാനുള്ള ഗവേഷണം നടക്കുന്നുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം മുടക്കാൻ ബി.ജെ.പി ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.


Source link

Related Articles

Back to top button