വീണ്ടും ജനപ്രിയ പദ്ധതിയുമായി ആം ആദ്മി പാർട്ടി | മനോരമ ഓണ്‍ലൈൻ ന്യൂസ് – AAP | 24-Hour Water Supply | Manorama Online News
ഡൽഹിയിലുടനീളം 24 മണിക്കൂർ ജലവിതരണം; വീണ്ടും ജനപ്രിയ പദ്ധതിയുമായി ആം ആദ്മി പാർട്ടി
ഓൺലൈൻ ഡെസ്ക്
Published: December 24 , 2024 03:16 PM IST
1 minute Read
അരവിന്ദ് കേജ്‍രിവാൾ. (ചിത്രം: രാഹുൽ ആർ പട്ടം∙ മനോരമ)
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡൽഹിയിലുടനീളം 24 മണിക്കൂറും ജലവിതരണം നടത്തുമെന്ന് എഎപി അധ്യക്ഷൻ അരവിന്ദ് കേജ്‍രിവാൾ പ്രഖ്യാപിച്ചു. ഡൽഹി രാജേന്ദ്ര നഗർ പ്രദേശത്ത് 24 മണിക്കൂറും ജല വിതരണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. എഎപി അടുത്തിടെ പുറത്തിറക്കിയ ക്ഷേമ നടപടികളുടെ ഭാഗമാണ് ഈ പ്രഖ്യാപനം.
60 വയസ്സും അതിനു മുകളിലും പ്രായമുള്ള ഡൽഹി നിവാസികൾക്ക് സൗജന്യ വൈദ്യചികിത്സ നൽകുകയെന്ന ലക്ഷ്യത്തോടെ പാർട്ടി സഞ്ജീവനി യോജന എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എഎപി സ്ഥാനാർഥിയാക്കി നിർത്തിയ ജംഗ്പുര നിയമസഭാ മണ്ഡലത്തിൽ ഈ പദ്ധതിയുടെ റജിസ്ട്രേഷൻ ആരംഭിച്ചു.
സഞ്ജീവനി യോജനയ്ക്ക് കീഴിൽ, 60 വയസ്സിനു മുകളിലുള്ള മുതിർന്ന വ്യക്തികൾക്ക് രോഗം വന്നാൽ, അവർ സർക്കാർ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ പോയാൽ അവരുടെ ചികിത്സയുടെ മുഴുവൻ ചെലവും ഡൽഹി സർക്കാർ വഹിക്കും. ഏകദേശം ഡൽഹിയിലെ 25 ലക്ഷം മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതി വഴി പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
ഡൽഹിയിൽ താമസിക്കുന്ന സ്ത്രീകൾക്ക് പ്രതിമാസ അലവൻസായി 2100 രൂപ നൽകാൻ ലക്ഷ്യമിട്ടുള്ള മഹിളാ സമ്മാൻ യോജന എന്ന പദ്ധതിയോട് നല്ല പ്രതികരണം ഉണ്ടായിട്ടുണ്ടെന്നും അരവിന്ദ് കേജ്‍രിവാൾ അവകാശപ്പെട്ടു. പദ്ധതി ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ഏകദേശം 2.5 ലക്ഷം സ്ത്രീകൾ ഇതിനായി റജിസ്റ്റർ ചെയ്തുവെന്നാണ് ആം ആദ്മി പാർട്ടി പറയുന്നത്.
English Summary:
After Free Treatment For Seniors, AAP’s Next Poll Promise Is 24-Hour Water
mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 66p31qbas2rc6ul48mn4dun2f5 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-arvindkejriwal mo-politics-parties-aap
Source link