WORLD

‘ഹൂതി നേതാക്കളുടേയും തലയറുക്കും’; ഹനിയയെ വധിച്ചത് സ്ഥിരീകരിച്ച് ഇസ്രയേല്‍


ടെല്‍ അവീവ്: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ വധിച്ചത് തങ്ങളാണെന്ന് ആദ്യമായി സമ്മതിച്ച് ഇസ്രയേല്‍. ജൂലൈയില്‍ ഇറാനിലെ ടെഹ്‌റാനില്‍ വെച്ചാണ് ഹനിയയെ വധിച്ചതെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് സ്ഥിരീകരിച്ചു. ഹനിയയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇസ്രയേല്‍ ഭരണകൂടം ഇത് പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല. ഹിസ്ബുള്ള നേതാക്കളെ വധിച്ചതും സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തെ താഴെയിറക്കാന്‍ സഹായിച്ചതും ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതും തങ്ങളാണെന്നും ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി. യെമനിലെ ഹൂതി വിമതര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


Source link

Related Articles

Back to top button