വാശിക്കാരനായ പ്രതിഭാശാലിക്ക് ദൗര്‍ബല്യം അധികാരവും സ്ത്രീകളും?


ഫിലാന്ത്രോ ക്യാപ്പിറ്റലിസ്റ്റുകളെന്നു കേട്ടിട്ടില്ലേ? ബിസിനസ് തന്ത്രങ്ങളും കമ്പോള തത്വങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് മനുഷ്യസേവയ്ക്കായി കോടികള്‍ നീക്കിവെക്കുന്ന വന്‍കിട മുതലാളിമാരെയാണ് ഈ നിര്‍മിതപദം കൊണ്ട് ഉദ്ദേശിക്കുന്നത്. പരമ്പരാഗത ജീവകാരുണ്യ പ്രവര്‍ത്തകരില്‍നിന്ന്‌ ഇവര്‍ വ്യത്യസ്തരാണ്, തങ്ങളുടെ മനുഷ്യസഹായ പ്രവര്‍ത്തനങ്ങളുടെ ഫലം പരമാവധിയാക്കാന്‍ അവര്‍ കോര്‍പ്പറേറ്റ് തന്ത്രങ്ങളാണ് പയറ്റുക. മുതലാളി തന്റെ നിക്ഷേപത്തില്‍നിന്നു പരമാവധി ലാഭമുണ്ടാക്കാന്‍ നോക്കുന്നതു പോലെ. ഡേറ്റ അനലിറ്റിക്‌സും മറ്റു പെര്‍ഫോമന്‍സ് വിശകലനവും നിക്ഷേപതന്ത്രങ്ങളും ഒക്കെ ഉപയോഗിച്ച് നിക്ഷേപത്തിന്റെ ഗുണഫലങ്ങള്‍ പരമാവധി പേരില്‍ എത്തുന്നു എന്ന് ഉറപ്പാക്കുന്ന രീതി. ഏറ്റവും നല്ല ഉദാഹരണമാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍. തങ്ങളുടെ ജീവകാരുണ്യപരമായ ഇടപെടലുകള്‍ കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവും ആക്കാന്‍ വേണ്ടി കര്‍ശനമായ വിലയിരുത്തലും ഫലങ്ങളെ അടിസ്ഥാനമാക്കി വേണ്ടിവന്നാല്‍ പ്രക്രിയകളിലും മാറ്റം വരുത്തുന്ന രീതി. മുടക്കിയ പണത്തിന് കിട്ടുന്ന ലാഭമെത്രയെന്ന് നോക്കുന്ന പോലെ ചെലവാക്കിയ ഓരോ ഡോളറിനും എത്ര സാമൂഹിക മെച്ചമാണ് ഉണ്ടായതെന്നു പരിശോധിക്കും. സാമൂഹിക പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് നൂതനരീതികള്‍ പരീക്ഷിക്കുന്നത് പ്രോത്സാഹിപ്പിക്കും അതിനുവേണ്ടി അപകടസാധ്യത ഏറ്റെടുക്കും. ഇത്തരക്കാര്‍ സര്‍ക്കാരുകള്‍, മറ്റു ഫൗണ്ടേഷനുകള്‍, സന്നദ്ധ സംഘടനകള്‍, എന്തിന് ലാഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കമ്പനികളുമായി പോലും ഒത്തുചേര്‍ന്ന് കൂടുതല്‍ ഗുണഫലങ്ങള്‍ ഉണ്ടാക്കാനായി ശ്രമിക്കും. സാമൂഹിക നന്മയ്ക്ക് കമ്പോളാധിഷ്ഠിതമായ പരിഹാരങ്ങള്‍.


Source link

Exit mobile version