CINEMA

അഭിനയസിദ്ധി കൊണ്ട് അദ്ഭുതപ്പെടുത്തിയ ലാൽ: ബറോസിന് ആശംസകളുമായി മമ്മൂട്ടി

അഭിനയസിദ്ധി കൊണ്ട് അദ്ഭുതപ്പെടുത്തിയ ലാൽ: ബറോസിന് ആശംസകളുമായി മമ്മൂട്ടി

അഭിനയസിദ്ധി കൊണ്ട് അദ്ഭുതപ്പെടുത്തിയ ലാൽ: ബറോസിന് ആശംസകളുമായി മമ്മൂട്ടി

മനോരമ ലേഖിക

Published: December 24 , 2024 11:24 AM IST

1 minute Read

മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് സിനിമയ്ക്ക് ആശംസകളുമായി മെഗാസ്റ്റാർ മമ്മൂട്ടി. അഭിനയസിദ്ധി കൊണ്ട് അദ്ഭുതപ്പെടുത്തിയ ലാലിന് ആശംസകളെന്നാണ് സമൂഹമാധ്യമത്തിൽ മമ്മൂട്ടി പങ്കു വച്ച് കുറിപ്പിൽ പറയുന്നത്. 

‌‘ഇത്ര കാലം അഭിനയസിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് ’ ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു പ്രാർത്ഥനകളോടെ സസ്നേഹം. സ്വന്തം മമ്മൂട്ടി.’

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. ഗുരു സോമസുന്ദരം, മോഹന്‍ ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവര്‍ക്കൊപ്പം വിദേശ താരങ്ങളായ മായാ, സീസര്‍, ലോറന്റെ തുടങ്ങിയവരും ബറോസില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്.

English Summary:
Mammootty wishes Mohanlal for Barroz

7rmhshc601rd4u1rlqhkve1umi-list mo-entertainment-titles0-barroz mo-entertainment-movie-mohanlal mo-entertainment-movie mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list 1l37004pudu693lkrsj2bklc2t


Source link

Related Articles

Back to top button