മണിപ്പുരിൽ ജാഗ്രത; പൊട്ടിത്തെറിക്കാത്ത റോക്കറ്റുകളും ആയുധങ്ങളും പിടിച്ചെടുത്തു

മണിപ്പുരിൽ ജാഗ്രത; റോക്കറ്റുകളും ആയുധങ്ങളും പിടിച്ചെടുത്തു | മനോരമ ഓൺലൈൻ ന്യൂസ്- Manipur Unrest | Guns Seized | Manorama Online News

മണിപ്പുരിൽ ജാഗ്രത; പൊട്ടിത്തെറിക്കാത്ത റോക്കറ്റുകളും ആയുധങ്ങളും പിടിച്ചെടുത്തു

ഓൺലൈൻ ഡെസ്ക്

Published: December 24 , 2024 11:08 AM IST

1 minute Read

മണിപ്പുരിൽ പിടിച്ചെടുത്ത ആയുധങ്ങൾ (Photo: X/@manipur_police)

ഇംഫാൽ∙ സംഘർഷം രൂക്ഷമായ മണിപ്പുരിലെ ചുരാചന്ദ്പുർ ജില്ലയിലെ രണ്ടിടങ്ങളിൽ നിന്ന്, പൊട്ടിത്തെറിക്കാത്ത മൂന്നു റോക്കറ്റുകൾ ഉൾപ്പെടെ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി. ചുരാചന്ദ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആഗ്ലോ-കുക്കി വാർ മെമ്മോറിയൽ ഗേറ്റിനു സമീപമുള്ള പാലത്തിനു താഴെയാണ് സ്ഫോടക വസ്തുകൾ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. 

36 അസം റൈഫിൾസിലെ ബോംബ് വിദഗ്ധരും ജില്ലാ പൊലീസും ചേർന്ന് സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി. കഴിഞ്ഞ വർഷം മേയ് 3ന് മെയ്തെയ് സമുദായത്തിൽ നിന്നുള്ള അജ്ഞാതരായ അക്രമികൾ ഗേറ്റ് കത്തിക്കാൻ ശ്രമിച്ചുവെന്ന് കുക്കി സമുദായം ആരോപിച്ചിരുന്നു. പിന്നാലെ ഇത് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർത്തിനു വഴിയൊരുക്കുകയായിരുന്നു.

Search operations and area domination were conducted by security forces in the fringe and vulnerable areas of hill and valley districts. 03(one) nos. of Rocket, 01(one) no. of .303 Rifle with magazine, 04(four) nos. of Pistol with magazine, 01(one) no. of Pompi, 05(five) nos.… pic.twitter.com/b4yBk4KJTO— Manipur Police (@manipur_police) December 23, 2024

English Summary:
IEDs, countrymade rockets seized in Manipur

71g3mqls2mcfajcviuqic3i9v3 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-manipurunrest mo-news-world-countries-india-indianews mo-news-national-states-manipur




Source link

Exit mobile version