നാരായണഗുരുകുല കൺവെൻഷന് തുടക്കമായി
വർക്കല: 74-ാമത് നാരായണഗുരുകുല കൺവെൻഷന് വർക്കല നാരായണ ഗുരുകുലത്തിൽ തുടക്കമായി. ഗുരുനാരായണഗിരിയിലെ ബ്രഹ്മവിദ്യാ മന്ദിരാങ്കണത്തിൽ ഡോ. പീറ്റർ ഒപ്പൻഹൈമർ പതാക ഉയർത്തി.
ആകാശവാണി, ദൂരദർശൻ ട്രെയിനിംഗ് സെന്റർ മുൻ ഡയറക്ടർ എസ്.രാധാകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പരമപദത്തിലും നമ്മെ കൈപിടിച്ചുയർത്തുന്ന അക്ഷയ കാരുണ്യ സ്വരൂപനാണ് ശ്രീനാരായണ ഗുരുദേവനെന്ന് എസ്.രാധാകൃഷ്ണൻ പറഞ്ഞു. ഗുരുദേവകൃതികൾ ആഴിയിലെയും ജലാശത്തിലെയും അടിത്തട്ടിലെ മുത്തുകൾ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാമി ത്യാഗീശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി വ്യാസപ്രസാദ് എന്നിവർ പ്രഭാഷണം നടത്തി. ഗുരു നിത്യചൈതന്യയതിയുടെ ഇൻഡെലിബിൾ ഇംപ്രെഷൻസ് എന്ന പുസ്തകത്തിന്റെ പ്രകാശനം സ്വാമി വ്യാസപ്രസാദ് നിർവഹിച്ചു. നാരായണ ഗുരുദർശനം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ബ്രഹ്മചാരി ബിജോയിസ് മോഡറേറ്ററായി. ദിലീപ് പി.ഐ, അജയൻ.ജെ, ഡോ.വി.കെ.സന്തോഷ് എന്നിവർ സംസാരിച്ചു. വൈകിട്ട് നടന്ന സമാപന ചർച്ചയിൽ ഡോ.റാണി ജയചന്ദ്രൻ അവലോകന പ്രസംഗം നടത്തി.
Source link