കസ്റ്റഡി മരണം: ദലിത് യുവാവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് രാഹുൽ

കസ്റ്റഡി മരണം: ദലിത് യുവാവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് രാഹുൽ | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Rahul Gandhi | Devendra Fadnavis | Dalit | custodial death | police brutality | Maharashtra politics | judicial inquiry | India news | Ambedkar | Congress | BJP – Custodial Death: Rahul Gandhi consoles grieving family in Maharashtra | India News, Malayalam News | Manorama Online | Manorama News

കസ്റ്റഡി മരണം: ദലിത് യുവാവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് രാഹുൽ

മനോരമ ലേഖകൻ

Published: December 24 , 2024 02:00 AM IST

1 minute Read

ആശ്വാസ സ്പർശം: മഹാരാഷ്ട്രയിലെ പർഭണിയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ കുടുംബത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആശ്വസിപ്പിക്കുന്നു.

മുംബൈ ∙ ദലിത് യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. പർഭണി റെയിൽവേ സ്റ്റേഷനു സമീപം ഭരണഘടനാ സ്തൂപം തകർത്തതിനെ തുടർന്ന് അംബേദ്കറിന്റെ അനുയായികൾ നടത്തിയ സമരത്തിലെ അക്രമത്തിന്റെ പേരിൽ മുന്നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിലുൾപ്പെട്ട സോമനാഥ് സൂര്യവംശി എന്ന യുവാവാണ് കസ്റ്റഡിയിൽ മരിച്ചത്.

സോമനാഥിന്റെ കുടുംബാംഗങ്ങളെ രാഹുൽ സന്ദർശിച്ചു. ബീഡ് ജില്ലയിൽ കൊല്ലപ്പെട്ട ഗ്രാമ മുഖ്യന്റെ കുടുംബാംഗങ്ങളെയും അദ്ദേഹം സന്ദർശിച്ചു. കേസിൽ എൻസിപി പ്രാദേശിക നേതാവ് ഉൾപ്പെടെ നാല് പേർ പിടിയിലായിരുന്നു. ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്നും രാഹുലിന്റെ സന്ദർശനം രാഷ്ട്രീയലക്ഷ്യത്തോടെ ആണെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

English Summary:
Custodial Death: Rahul Gandhi consoles grieving family in Maharashtra

mo-news-common-malayalamnews mo-politics-leaders-rahulgandhi ro48dleutfc62u85qnf33dv2k 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-devendrafadnavis mo-news-common-mumbainews


Source link
Exit mobile version