ചോദ്യച്ചോർച്ച: പരാതി സൈബർ പൊലീസിന് കെെമാറി
കോഴിക്കോട്: സ്കൂൾ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ആരോപണ വിധേയരായ എം.എസ്. സൊല്യുഷൻസിന്റെ ഓൺലൈൻ ക്ലാസുകളിലെ അശ്ലീല പരാമർശങ്ങളെക്കുറിച്ച് ലഭിച്ച പരാതി പെലീസ് സെെബർ സെല്ലിന് കെെമാറി. കൊടുവള്ളി എസ്.എച്ച്. ഒ കെ.പി അഭിലാഷാണ് കോഴിക്കോട് റൂറൽ സെെബർ സെല്ലിന് പരാതി കെെമാറിയത്.
യൂട്യൂബ് ചാനൽ ക്ലാസുകളിൽ അദ്ധ്യാപകർ അശ്ലീല പരാമർശങ്ങൾ ഉൾക്കൊള്ളിക്കുന്നുണ്ടെന്ന എ.ഐ.വെെ.എഫിന്റെ പരാതിയിലാണ് നടപടി. അതേ സമയം ചാനലിന്റെ ഓഫീസിൽ പരിശോധന നടത്തിയിട്ടില്ല. സി.ഇ.ഒ മുഹമ്മദ് ഷുഹൈബിന്റെ മൊഴിയും രേഖപ്പെടുത്തിയില്ല. ആരോപണം ഉയർന്ന സാഹചര്യത്തിൽ കോഴിക്കോട് ഡി.ഡി.ഇ മനോജ് കുമാർ കോഴിക്കോട് റൂറൽ പൊലീസിലും സിറ്റി പൊലീസിലും പരാതി നൽകിയിരുന്നു. ഇതടക്കമുള്ള പരാതിയിൽ പ്രാഥമികാന്വേഷണം തുടങ്ങിയെങ്കിലും സംഭവം ക്രെെംബ്രാഞ്ച് അന്വേഷിക്കുന്നതിനാൽ ഇവിടെ ലഭിച്ച പരാതികളെല്ലാം ക്രെെംബ്രാഞ്ചിന് കെെമാറും.കോഴിക്കോട് ഡി.ഡി.ഇയുടേയും കെ.എസ്.യുവിന്റേയും പരാതികളാണ് റൂറൽ എസ്.പി പി നിധിൻ രാജിന് ലഭിച്ചിട്ടുള്ളത്.
കോഴിക്കോട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി. വരും ദിവസം എം.എസ് സൊല്യൂഷൻസ് സി.ഇ.ഒ അടക്കമുള്ളവരിൽ നിന്ന് മൊഴിയെടുക്കാനാണ് ആലോചന. അതേസമയം മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന സാദ്ധ്യതാ ചോദ്യങ്ങൾ നോക്കിയാണ് തങ്ങൾ വീഡിയോ തയ്യാറാക്കിയതെന്ന് എം.എസ്. സൊല്യൂഷൻസിലെ അദ്ധ്യാപകർ വ്യക്തമാക്കി.
Source link