WORLD

ചിമ്മിനിയിലിടിച്ച് ചെറുവിമാനം തകര്‍ന്നുവീണു;വിനോദയാത്രയ്‌ക്കെത്തിയ ഒരു കുടുംബത്തിലെ 10 പേര്‍ മരിച്ചു


സാവോ പോളോ: ബ്രസീലില്‍ ചെറുവിമാനം നിയന്ത്രണം വിട്ട് തകര്‍ന്നുവീണ് പത്ത് മരണം. വിനോദയാത്രയ്‌ക്കെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ബ്രസീല്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഇരട്ട എഞ്ചിനുള്ള പൈപ്പര്‍ പിഎ-42 വിമാനം ഗ്രാമഡോ മേഖലയിലാണ് തകര്‍ന്നുവീണത്. ഒരു വീടിന്റെ ചിമ്മിനിയിലും മറ്റൊരു വീടിന്റെ രണ്ടാം നിലയിലും ഇടിച്ച ശേഷം മൊബൈല്‍ കടയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഇതിനുശേഷമുണ്ടായ തീപ്പിടിത്തത്തിലും മറ്റുമാണ് ആളുകള്‍ക്ക് പരിക്കേറ്റത്. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Source link

Related Articles

Back to top button