പഠിച്ചില്ലെങ്കിൽ തോൽപ്പിക്കും, സ്കൂളുകളിൽ എല്ലാവരെയും ജയിപ്പിക്കേണ്ട; നിയമഭേദഗതിയുമായി കേന്ദ്രം | മനോരമ ഓൺലൈൻ ന്യൂസ് – Mandatory Exams for Class five and eight Students: RTE Amendment Details | Right to Education | Exam | India Delhi News Malayalam | Malayala Manorama Online News
പഠിച്ചില്ലെങ്കിൽ തോൽപ്പിക്കും, സ്കൂളുകളിൽ എല്ലാവരെയും ജയിപ്പിക്കേണ്ട: നിയമഭേദഗതിയുമായി കേന്ദ്രം
ഓൺലൈൻ ഡെസ്ക്
Published: December 23 , 2024 07:10 PM IST
1 minute Read
ന്യൂഡൽഹി∙ രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച 2010ലെ നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. 5, 8 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പതിവായി പരീക്ഷകൾ നടത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നതാണ് പുതിയ ഭേദഗതി. വിദ്യാർഥികൾ ഈ പരീക്ഷകളിൽ പരാജയപ്പെട്ടാൽ അവർക്ക് രണ്ടു മാസത്തിനു ശേഷം ഒരു അവസരം കൂടി നൽകും. ഇതിലും പരാജയപ്പെട്ടാൽ വിദ്യാർഥിക്ക് അതേ ക്ലാസിൽ തന്നെ തുടരേണ്ടി വരും.
നിലവിലെ നോ-ഡിറ്റൻഷൻ നയം അനുസരിച്ച് 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു വിദ്യാർഥിയെയും പരാജയപ്പെടുത്താനോ സ്കൂളിൽ നിന്ന് പുറത്താക്കാനോ പാടില്ല. എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികളെയും അടുത്ത ക്ലാസിലേക്ക് ജയിപ്പിച്ച് വിടണം. ഈ നിയമത്തിലാണ് കേന്ദ്രം ഭേദഗതി വരുത്തിയിരിക്കുന്നത്. കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കേരളം നേരത്തെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതു വിദ്യാർഥികളുടെ സമ്മർദം വർധിപ്പിക്കുമെന്നും നിരന്തര മൂല്യനിർണയം മെച്ചപ്പെടുത്തുകയാണ് വിദ്യാർഥികളുടെ അറിവ് മെച്ചപ്പെടുത്താൻ വേണ്ടതെന്നുമാണ് കേരളത്തിന്റെ നിലപാട്.
English Summary:
RTE Act Amendment: The Right to Education Act has been amended to introduce mandatory exams for classes 5 and 8, ending the no-detention policy. This decision has faced opposition from states like Kerala, who advocate for continuous assessment methods.
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 3bq7hn0ke1m9sn64rg3aeugtq2 mo-news-common-kerala-government mo-educationncareer-examination mo-legislature-centralgovernment mo-educationncareer-students
Source link