പിലിബിത്തിൽ ഏറ്റുമുട്ടൽ; 3 ഖലിസ്ഥാൻ ഭീകരരെ വധിച്ചു, കൊല്ലപ്പെട്ടവർ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികൾ

പിലിബിത്തിൽ ഏറ്റുമുട്ടൽ; മൂന്നു ഖാലിസ്ഥാൻ ഭീകരവാദികളെ വധിച്ചു, മരിച്ചത് ഖാലിസ്ഥാനി കമാൻഡോ ഫോഴ്സ് സംഘടനയിലെ അംഗങ്ങൾ | മനോരമ ഓൺലൈൻ ന്യൂസ് – Khalistani terrorists | Pilibhit encounter | World News Malayalam | Manorama Online

പിലിബിത്തിൽ ഏറ്റുമുട്ടൽ; 3 ഖലിസ്ഥാൻ ഭീകരരെ വധിച്ചു, കൊല്ലപ്പെട്ടവർ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികൾ

ഓൺലൈൻ ഡെസ്ക്

Published: December 23 , 2024 10:54 AM IST

1 minute Read

പൊലീസ് കണ്ടെത്തിയ തോക്കും തിരകളും. Image Credit: X/anonymouswave1

ന്യൂഡൽഹി∙ മൂന്ന് ഖലിസ്ഥാൻ തീവ്രവാദികൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യുപി പിലിബിത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. യുപി, പഞ്ചാബ് പൊലീസ് സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഖലിസ്ഥാനി കമാൻഡോ ഫോഴ്സ് എന്ന നിരോധിത സംഘടനയിലെ അംഗങ്ങളാണിവർ.

ഗുർവീന്ദർ സിങ് (25), വീരേന്ദർസിങ് (23), ജസൻപ്രീത് സിങ് (18) എന്നിവരാണ് കൊല്ലപ്പെട്ടത്. പഞ്ചാബ് പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളാണിവർ. എയ്ഡ് പോസ്റ്റിൽ ആക്രമണം നടത്തിയ തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി പഞ്ചാബ് പൊലീസാണ് യുപിയിലെ പുരൻപുർ പൊലീസ് സ്റ്റേഷൻ അധികൃതരെ അറിയിച്ചത്. തിരച്ചിലിനിടെ ഭീകരർ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പൊലീസിനു നേരെ ഭീകരർ വെടിവച്ചു. രണ്ടു പൊലീസുകാർക്കു പരുക്കേറ്റു. ഭീകരരുടെ പക്കൽനിന്ന് എകെ 47 അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തു.

English Summary:

Pilibhit Encounter: Three Khalistani Terrorists Killed in Pilibhit Encounter

24erlfog2q15bhs2fl80thgvkb mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-terrorists mo-news-world-countries-india-indianews mo-news-common-terroristattack mo-news-common-uttar-pradesh-news mo-crime-khalistan


Source link
Exit mobile version