നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം,​ സുഹൃത്തിന് ഗുരുതര പരിക്ക്

ആലപ്പുഴ: ചേർത്തലയിലെ തണ്ണീർമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം. തണ്ണീർമുക്കം സ്വദേശി മനു സിബി(24) ആണ് മരിച്ചത്. സുഹൃത്ത് തണ്ണീർമുക്കം സ്വദേശി അലൻ കുഞ്ഞുമോന് പരിക്കേ‌റ്റു. തിങ്കളാഴ്‌ച രാത്രി 12 മണിയോടെയായിരുന്നു സംഭവം.നിയന്ത്രണം വിട്ട് ബൈക്ക് മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു.

മനു സിബി വൈകാതെ മരണമടഞ്ഞു. ഗുരുതര പരിക്കുകളുമായി അലനെ ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനു സിബിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ. പോസ്‌റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് മൃതദേഹം വിട്ടുനൽകും.


Source link
Exit mobile version