വനംനിയമ ഭേദഗതി: മുഖ്യമന്ത്രിയെ കാണാൻ ജോസ്

കോട്ടയം: വനംനിയമ ഭേദഗതിയിൽ പ്രതിഷേധം അറിയിക്കാൻ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ പാർലമെന്ററി പാർട്ടി നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മലയോരത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ ചങ്ങനാശേരി രൂപതയും പരസ്യനിലപാടുമായി രംഗത്ത് എത്തിയിരുന്നു. തദ്ദേശതിരഞ്ഞെടുപ്പ് വരാനിരിക്കെ സഭാനിലപാട് പാർട്ടിയ്ക്ക് ദോഷമാകുമെന്ന് കേരള കോൺഗ്രസ് കരുതുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മുതൽ പാർട്ടിയുടെ വോട്ട് ബാങ്കിൽ ചോർച്ചയുണ്ടെന്ന തിരിച്ചറിവും നീക്കത്തിന് പിന്നിലുണ്ട്.


Source link
Exit mobile version