സി.പി.എമ്മിന് ജനങ്ങളുമായുള്ള ബന്ധം നഷ്ടമായെന്ന് വിമർശനം
തിരുവനന്തപുരം:പാർട്ടിക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുന്നുവെന്നും,. പാർട്ടിയുടെ ന്യൂനപക്ഷ സംരക്ഷണ നയം ന്യൂനപക്ഷ പ്രീണനമായി വ്യാഖ്യാനിക്കപ്പെട്ടത് ബി.ജെ.പി ആയുധമാക്കിയെന്നും സി.പി.എം ജില്ലാ സമ്മേളന ചർച്ചയിൽ വിമർശനം.
സർക്കാറിൽ പൊതുവിൽ ഉദ്യോഗസ്ഥ ഭരണമാണ് . ബി.ജെ.പിയുടെ ജില്ലയിലെ വളർച്ച പാർട്ടി ഗൗരവത്തോടെ കാണുന്നില്ല.ലൈഫ് പദ്ധതിയുടെ മെല്ലപ്പോക്ക് സർക്കാറിന് തിരിച്ചടിയാകും. പാർട്ടിയുടെ സംഘടനാ പ്രവർത്തനം മെച്ചപ്പെടുന്നില്ല. പാർലമെന്റ് മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞതിനെ ഫലപ്രദമായി നേരിടാനായില്ല..വീട്ടമ്മമാർക്ക് പെൻഷൻ കൊടുക്കുമെന്നത് പ്രഖ്യാപനത്തിലൊതുങ്ങി.ക്ഷേമനിധി ബോർഡുകളിൽ അംശദായം അടച്ചവർക്കുളള പെൻഷൻ 18 മാസമായി കുടിശികയാണ്. ഈ സ്ഥിതി തുടർന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്നും പ്രതിനിധികൾ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വൈരുദ്ധ്യാത്മ ഭൗതിക വാദം ശരിക്കും അറിയണമെങ്കിൽ പൊലീസ് സ്റ്റേഷനുകളിൽ പോകണമെന്നായിരുന്നു’ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ വനിതാ പ്രതിനിധിയുടെ പരാമർശം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസുകളിൽ നടപടിയില്ല. പാർട്ടി നേതാക്കൾക്ക് പോലും നീതി ലഭിക്കുന്നില്ല, മന്ത്രിമാർക്ക് സ്വന്തം വകുപ്പിൽ പോലും നിയന്ത്രണമില്ല.. വനിതകളെ പാർട്ടി പദവികളിൽ തഴയുന്നു.
നേതാക്കൾക്ക് മധു പാരിതോഷികം നൽകി
പാർട്ടി നേതാക്കൾക്ക് പണവും പാരിതോഷികവും നൽകിയാണ് മധു മുല്ലശേരി ഏരിയ സെക്രട്ടറിയായതെന്ന് ജില്ലാ സെക്രട്ടറി വി.ജോയി മറുപടി നൽകി . മുൻ ജില്ലാ സെക്രട്ടറിമാരിൽ പലരുമായും മധുവിന് ബന്ധമുണ്ടായിരുന്നു. വില കൂടിയ സ്പ്രേയും വസ്ത്രങ്ങളുമായി ഒരിക്കൽ മധു തന്നെയും കാണാൻ വന്നിരുന്നു. പെട്ടിയുമെടുത്ത് ഇറങ്ങിപ്പോകാനാണ് താൻ പറഞ്ഞത്..വഞ്ചിയൂരിൽ റോഡടച്ച് സ്റ്റേജ് കെട്ടിയ പാളയം ഏരിയ കമ്മിറ്റിയുടെ നടപടി ശരിയായില്ല.വേറെ സ്ഥലം കണ്ടെത്തിയിരുന്നെങ്കിൽ അനാവശ്യ വിവാദം ഒഴിവാക്കാനാവുമായിരുന്നുവെന്നും വി.ജോയി പറഞ്ഞു.
Source link