INDIA

സംഭൽ ഖനനം: നൂറിലേറെ വർഷം പഴക്കമുള്ള പടിക്കിണർ കണ്ടെത്തി

സംഭൽ ഖനനം: നൂറിലേറെ വർഷം പഴക്കമുള്ള പടിക്കിണർ കണ്ടെത്തി | മനോരമ ഓൺലൈൻ ന്യൂസ് – Sambhal Mining: Hundred years old step well has been found in Uttar Pradesh | India News Malayalam | Malayala Manorama Online News

സംഭൽ ഖനനം: നൂറിലേറെ വർഷം പഴക്കമുള്ള പടിക്കിണർ കണ്ടെത്തി

മനോരമ ലേഖകൻ

Published: December 23 , 2024 04:01 AM IST

1 minute Read

(Credit: ANI)

ലക്നൗ ∙ ഉത്തർപ്രദേശിലെ സംഭലിൽ ഖനനത്തിനിടെ 125–150 വർഷം പഴക്കമുള്ള പടിക്കിണർ കണ്ടെത്തി. ഇതിനു 400 ചതുരശ്ര മീറ്റർ വലുപ്പമുണ്ട്. 46 വർഷമായി അടഞ്ഞുകിടന്നിരുന്ന ഭസ്മശങ്കർ മഹാദേവ ക്ഷേത്രം ഈ മാസം 13നു ജില്ലാ ഭരണകൂടം തുറന്നുകൊടുത്തതിന്റെ ഭാഗമായാണ് പ്രദേശത്തു ഖനനം ആരംഭിച്ചത്. 2 വിഗ്രഹങ്ങളും കുളത്തിൽനിന്നു കണ്ടെടുത്തു. 

കിണറിനോടു ചേർന്നുണ്ടായിരുന്ന ബങ്കി ബിഹാരി ക്ഷേത്രം ജീർണാവസ്ഥയിലാണെന്നും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ വേണ്ടിയാണു ഖനനം ആരംഭിച്ചതെന്നും ജില്ലാ ഭരണകൂടം പറഞ്ഞു. പ്രാഥമിക നിഗമനത്തിൽ കിണറിന് 125–150 വർഷം പഴക്കം കണക്കാക്കുന്നുവെന്നു ജില്ലാ കലക്ടർ പറഞ്ഞു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സർവേ നടത്താനുള്ള സാധ്യത പരിഗണിച്ചുവരികയാണെന്നും വ്യക്തമാക്കി. നവംബർ 24ന് സംഘർഷമുണ്ടായ ഷാഹി ജുമാ മസ്ജിദിൽനിന്ന് ഒരു കിലോമീറ്ററേ ക്ഷേത്രത്തിലേക്കുള്ളൂ.

English Summary:
Sambhal Mining: Hundred years old step well has been found in Uttar Pradesh

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 1m2j7rqqju0npq8mvretv6sq9u 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-uttarpradesh mo-news-national-organisations0-archaeologicialsurveyofindia


Source link

Related Articles

Back to top button