KERALAM

വെള്ളാപ്പള്ളി പറഞ്ഞതിൽ തെറ്റില്ല: കെ. സുധാകരൻ

കണ്ണൂർ: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞതിൽ തെറ്റില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രമേശ് ചെന്നിത്തല എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റിയംഗമാണ്. കെ.എസ്.യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള ഒരുപാട് നേതാക്കളുണ്ട്. രമേശ് ചെന്നിത്തലയും അതിലൊരാളാണ്. എന്നാൽ പാർട്ടിയിൽ ഇതു സംബന്ധിച്ച ചർച്ചകളൊന്നും തുടങ്ങിയിട്ടില്ല.

കേരളത്തിൽ പ്രവർത്തിക്കുന്ന സമുദായത്തിന്റെ നേതാവായ വെള്ളാപ്പള്ളിക്ക് തന്റെ അഭിപ്രായം പറയാൻ അവകാശമുണ്ട്. അതു തങ്ങൾ മാനിക്കും. എന്നാൽ വി.ഡി. സതീശൻ അധികാരമോഹിയാണെന്ന് അദ്ദേഹം പറഞ്ഞത് തെറ്റാണ്.

അമിത് ഷായുടെ അംബേദ്ക്കർ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിക്കാത്തത് സി.പി.എം – ബി.ജെ.പി ഡീലിന്റെ ഭാഗമായാണ്. നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമർശിക്കാൻ തയ്യാറാകാത്ത പിണറായി വിജയൻ പലഘട്ടത്തിലും രാഹുൽ ഗാന്ധിയെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. ജനങ്ങളുടെ വഴി തടയുന്നതിനെ ന്യായീകരിക്കുകയും സാധാരണക്കാർ കാറിൽ സഞ്ചരിക്കുന്നതിനെ അധിക്ഷേപിക്കുകയും ചെയ്ത സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ വയനാട്ടിലെ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും വിജയത്തെ കുറിച്ചു നടത്തിയ ജൽപ്പനങ്ങൾ അറിവില്ലായ്മകൊണ്ടാണെന്നും സുധാകരൻ പറഞ്ഞു.


Source link

Related Articles

Back to top button