'നമ്മൾ മറിയത്തിന്റെ പപ്പയും മമ്മയും..'; അമാലിന് വിവാഹ വാർഷികാശംസകളുമായി ദുൽഖർ

‘നമ്മൾ മറിയത്തിന്റെ പപ്പയും മമ്മയും..’; അമാലിന് വിവാഹ വാർഷികാശംസകളുമായി ദുൽഖർ

‘നമ്മൾ മറിയത്തിന്റെ പപ്പയും മമ്മയും..’; അമാലിന് വിവാഹ വാർഷികാശംസകളുമായി ദുൽഖർ

മനോരമ ലേഖിക

Published: December 22 , 2024 07:17 PM IST

Updated: December 22, 2024 07:28 PM IST

1 minute Read

ദുൽഖറിന്റെയും അമാലിന്റെയും വിവാഹവാർഷികം ആഘോഷമാക്കി പ്രേക്ഷകർ. ഭാര്യ അമാലിന് ആശംസകളറിയിച്ച് സോഷ്യൽ മീഡിയയിൽ ദുൽഖർ കുറിച്ച വാക്കുകൾ ശ്രദ്ധേയമാവുകയാണ്. ഭാര്യയും ഭർത്താവും എന്നതിൽ ഉപരിയായി മറിയത്തിന്റെ അമ്മയും അച്ഛനുമായി മാറിയ യാത്രയായിരുന്നു ഇതെന്ന മുഖവുരയോടെയാണ് ദുൽഖർ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അമലിനോടൊത്തുള്ള ചിത്രങ്ങളും താരം പങ്കുവച്ചു. 

”പരസ്പരം ഭാര്യാഭർത്താക്കന്മാർ എന്ന് വിളിക്കുന്നത് മുതൽ ഇപ്പോൾ മറിയത്തിൻ്റെ പപ്പ, മമ്മ എന്ന് അറിയപ്പെടുന്നത് വരെയുള്ള നമ്മുടെ യാത്ര ഗംഭീരമാണ്. ഞാൻ ഡ്രൈവിംഗ് ആസ്വദിക്കുന്ന, വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും നിറഞ്ഞ റോഡുകൾ പോലെയാണ് ജീവിതം. ചിലപ്പോൾ സ്പീഡ് ബമ്പുകളും കുഴികളും ഉണ്ട്, എന്നാൽ ചുറ്റിലുമുള്ളതെല്ലാം നല്ലതായിരിക്കുമ്പോൾ, റോഡ് മിനുസമാർന്നതും കാഴ്ചകൾ അതിശയിപ്പിക്കുന്നതുമായിരിക്കുമല്ലോ. നിന്റെ കൈ എൻ്റെ കയ്യിൽ ഉള്ളിടത്തോളം, നല്ല സ്റ്റൈലായി ഒരുമിച്ച് എവിടെയും പോകാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ജീവിതകാലം മുഴുവൻ മിസ്റ്റർ ആൻ്റ് മിസ്സിസ് ആയിരിക്കാം. 13-ാം വാർഷിക ആശംസകൾ! ഞാൻ നിന്നെ അനന്തമായി സ്നേഹിക്കുന്നു.” ദുൽഖർ കുറിച്ചു.

2011 ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. മറിയം അമീറാ സല്‍മാന്‍ ആണ് ഇരുവരുടേയും മകൾ.

English Summary:
From trying to get used to calling each other husband and wife, to now being known as Maryams papa and mamma we’ve come a long way. says DQ

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 2biff527lmum7mua08821nt4sm mo-entertainment-movie-dulquersalmaan f3uk329jlig71d4nk9o6qq7b4-list


Source link
Exit mobile version