തുർക്കിയിൽ ഹെലികോപ്റ്റർ ആംബുലൻസ് ആശുപത്രിക്കെട്ടിടത്തിൽ ഇടിച്ചുതകർന്ന് നാലുമരണം | VIDEO


അങ്കാറ: തുർക്കിയിൽ ഹെലികോപ്റ്റർ ആശുപത്രികെട്ടിടത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. രണ്ട് പൈലറ്റും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. ആശുപത്രിക്ക് മുകളിൽ നിന്ന് പറന്നുയരാൻ ശ്രമിച്ച ആംബുലൻസ് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. കനത്ത മൂടൽമഞ്ഞാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. മുഗ്ല ട്രെയിനിങ് ആൻഡ് റിസർച്ച് ഹോസ്പിറ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ ഇടിച്ചശേഷം ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു.


Source link

Exit mobile version