പള്ളിക്കരണൈയിൽ വാഹനാപകടം; മലയാളി സോഫ്റ്റ്‌വെയർ എൻജിനീയറും സുഹൃത്തും മരിച്ചു

പള്ളിക്കരണൈയിൽ വാഹനാപകടം; മലയാളി സോഫ്റ്റ്‌വെയർ എൻജിനീയറും സുഹൃത്തും മരിച്ചു | മനോരമ ഓൺലൈൻ ന്യൂസ് – Speeding and Drunk Driving: Chennai Road Accident Kills Two Malayali Engineers | Road Accident | Death | Latest Chennai News Malayalam | Malayala Manorama Online News

പള്ളിക്കരണൈയിൽ വാഹനാപകടം; മലയാളി സോഫ്റ്റ്‌വെയർ എൻജിനീയറും സുഹൃത്തും മരിച്ചു

ഓൺലൈൻ ഡെസ്ക്

Published: December 22 , 2024 06:42 PM IST

1 minute Read

അപകടത്തിൽപ്പെട്ട ബൈക്ക്. Photo Credit: @ians_india / X

ചെന്നൈ∙ പള്ളിക്കരണൈയിലുണ്ടായ വാഹനാപകടത്തിൽ മലയാളി സോഫ്റ്റ്‌വെയർ എൻജിനീയറും സുഹൃത്തും മരിച്ചു. ചെന്നൈയിൽ താമസമാക്കിയ പാലക്കാട് സ്വദേശി വിഷ്ണു (24), പമ്മല സ്വദേശി ഗോകുൽ (24) എന്നിവരാണ് മരിച്ചത്.
വാരാന്ത്യ ആഘോഷം കഴിഞ്ഞു മടങ്ങുമ്പോൾ ബൈക്ക് ബാരിക്കേഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. മദ്യപിച്ച് അമിതവേഗത്തിൽ ഇരുചക്ര വാഹനം ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറയുന്നു. രണ്ടുപേരും സംഭവസ്ഥലത്തു മരിച്ചു.

English Summary:
Speeding and Drunk Driving: Chennai road accident claims the lives of two Malayali engineers. Vishnu and Gokul, both 24, died instantly after their motorcycle crashed into a barricade due to speeding and suspected drunk driving.

mo-news-common-accident-accidentdeath mo-lifestyle-youth 5us8tqa2nb7vtrak5adp6dt14p-list 431bocd7smnukf6b0qllkrk2es mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-tamilnadu


Source link
Exit mobile version