നരേന്ദ്രമോദിക്ക് കുവൈത്തിന്റെ പരമോന്നത ബഹുമതി ‘മുബാറക് അൽ കബീർ’ സമ്മാനിച്ചു | മനോരമ ഓൺലൈൻ ന്യൂസ് – | Mubarak Al-Kabir Award | Narendra Modi Kuwait visit | World News Malayalam | Malayala Manorama Online News
മോദിക്കു കുവൈത്തിന്റെ പരമോന്നത ബഹുമതി; ഇന്ത്യയ്‌ക്കു കിട്ടിയതെന്നു പ്രധാനമന്ത്രി
ഓൺലൈൻ ഡെസ്ക്
Published: December 22 , 2024 05:19 PM IST
1 minute Read
ബയാൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ കുവൈത്ത് അമീർ ‘മുബാറക് അൽ കബീർ’ ബഹുമതി മോദിക്ക് സമ്മാനിക്കുന്നു Photo: AFP
കുവൈത്ത് സിറ്റി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിന്റെ പരമോന്നത ബഹുമതി. ബയാൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ കുവൈത്ത് അമീർ ‘മുബാറക് അൽ കബീർ’ ബഹുമതി മോദിക്കു സമ്മാനിച്ചു. സൗഹൃദത്തിന്റെ അടയാളമായി സമ്മാനിക്കുന്ന ബഹുമതിയാണിത്. രാജ്യത്തിനു കിട്ടിയ ബഹുമതിയാണിതെന്നു മോദി പറഞ്ഞു. യുഎസ് പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റൻ, ജോർജ് ബുഷ്, ബ്രിട്ടനിലെ രാജാവായ ചാൾസ് എന്നിവർക്കു നേരത്തേ ‘മുബാറക് അൽ കബീർ’ ബഹുമതി ലഭിച്ചിട്ടുണ്ട്.
#WATCH | Kuwait: Prime Minister Narendra Modi receives the highest civilian award ‘The Order of Mubarak the Great’, from the Amir of Kuwait, Sheikh Meshal Al-Ahmad Al-Jaber Al Sabah in Kuwait.(Source: DD News) pic.twitter.com/LNBIqEsUJc— ANI (@ANI) December 22, 2024
കുവൈത്ത് ഭരണാധികാരികളുമായി പ്രധാനമന്ത്രി ചർച്ച നടത്തി. ഇന്ത്യയുടെ നൈപുണ്യവും സാങ്കേതികവിദ്യയും നൂതനാശയങ്ങളും മാനവശേഷിയും കുവൈത്തിനു മോദി വാഗ്ദാനം ചെയ്തു. അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ സബാഹിന്റെ അതിഥിയായി എത്തിയ മോദിക്ക് വൻ വരവേൽപാണു നൽകിയത്.
ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്റെ നേത്യത്വത്തിലുള്ള ഉന്നതതല സംഘം അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. 43 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്.
English Summary:
Mubarak Al-Kabir Award: Narendra Modi received Kuwait’s highest honor, the Mubarak Al-Kabir Award, during his historic visit
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-world-countries-kuwait mo-news-common-worldnews mo-politics-leaders-narendramodi 2ijpu6e1fkt3ibd8f17ciuhki6