ശ്വാസംവിട്ട് മലിനീകരണം ഉണ്ടാക്കുന്ന മനുഷ്യര്‍?; സ്വകാര്യജെറ്റിലെ പ്രകൃതിസംരക്ഷണം


കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങളെ നേരിട്ട്, അതിന്റെ തീവ്രത കുറയ്ക്കുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമം നടത്തുകയും അതിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കാനുള്ള കരുത്ത് വികസിപ്പിക്കുകയും ചെയ്യുന്നതാണ് ക്ലൈമറ്റ് ആക്ഷന്‍. കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ശക്തമായ നിലപാടുകളുള്ള ബിൽ ​ഗേറ്റ്സ് ഈ മേഖലയില്‍ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. അതേക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പങ്ങള്‍ വിശദമാക്കുന്ന ഒരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്-ഹൗ ടു അവോയ്ഡ് എ ക്ലൈമറ്റ് ഡിസാസ്റ്റര്‍. 2021-ലാണ് പുസ്തകം പുറത്തിറങ്ങിയത്.അദ്ദേഹം 2015-ല്‍ രൂപം കൊടുത്ത ബ്രേക്ക് ത്രൂ എനര്‍ജി എന്ന സംഘടന സുസ്ഥിരോര്‍ജത്തിലും ഹരിതഗൃഹ വാതകങ്ങളുടെ നിര്‍ഗമനം കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യകളിലും മറ്റും കാര്യമായ നിക്ഷേപം നടത്തി വരുന്നു. കഴിഞ്ഞ ദിവസമാണ് കാനഡയിലെ സ്റ്റാര്‍ട്ടപ്പായ ഡീപ് സ്‌കൈയ്ക്ക് കമ്പനി 40 മില്യന്‍ ഡോളര്‍ ധനസഹായം നല്‍കിയത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിനെ വലിയ തോതില്‍ നീക്കം ചെയ്യാനുദ്ദേശിക്കുന്ന കമ്പനി ആല്‍ബെര്‍ട്ടയില്‍ അത്യാധുനികമായ ഡയറക്ട് എയര്‍ ക്യാപ്ചര്‍ (ഡി.എ.സി) വിദ്യ പരീക്ഷിക്കാനുള്ള ശ്രമത്തിലാണ്..


Source link

Exit mobile version