കീർത്തി അവളുടെ ജീവനെ കണ്ടെത്തി. ഞാൻ സന്തോഷവതി; മേനക സുരേഷിന്റെ പ്രതികരണം
കീർത്തി അവളുടെ ജീവനെ കണ്ടെത്തി. ഞാൻ സന്തോഷവതി; മേനക സുരേഷിന്റെ പ്രതികരണം
മനോരമ ലേഖിക
Published: December 22 , 2024 04:26 PM IST
1 minute Read
മകൾ കീർത്തി സുരേഷിന്റെ വിവാഹത്തിലെ പ്രിയപ്പെട്ട ചിത്രങ്ങൾ പങ്കുവച്ച് മേനക സുരേഷ്. ആന്റണിയും കീർത്തിയും മുത്തശ്ശിയോടൊപ്പം നിൽക്കുന്ന ചിത്രം മേനക പങ്കുവച്ചു. ഒപ്പം ഹൈന്ദവാചാരപ്രകാരം നടത്തിയ ചടങ്ങിലേയും ക്രിസ്ത്യൻ രീതിയിൽ നടത്തപ്പെട്ട വിവാഹത്തിലേയും കുടുംബ ചിത്രവും മേനക പങ്കുവച്ചു.
ചിത്രങ്ങൾക്കൊപ്പം മേനക കുറിപ്പായി ചേർത്തത് ഇങ്ങനെയാണ്; ”എൻ്റെ മകൾ വിവാഹിതയായി. അവളുടെ ജീവിതത്തിലെ സ്നേഹം അവൾ കണ്ടെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. പ്രിയ ആൻ്റണിക്കും കീർത്തിക്കും സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിക്കുന്നു.”
പഠനകാലത്തു തുടങ്ങിയ പ്രണയം സിനിമയുടെ ഗ്ലാമർ ലോകത്ത് എത്തിയപ്പോഴും ചേർത്തു പിടിക്കുകയും ദീർഘകാലം മറ്റാരും അറിയാതെ സൂക്ഷിക്കുകയും ചെയ്ത കീർത്തി പലർക്കും അദ്ഭുതമായിരുന്നു. പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ പലയാവർത്തി അഭിമുഖങ്ങളിൽ വന്നപ്പോഴും ആ വിഷയത്തിൽ മാത്രം കീർത്തി ‘സസ്പെൻസ്’ നിലനിറുത്തിയിരുന്നു.
ഹൈന്ദവാചാരപ്രകാരം നടത്തിയ ചടങ്ങിലും ക്രിസ്ത്യൻ രീതിയിൽ നടത്തപ്പെട്ട വിവാഹത്തിലും നിറസാന്നിധ്യമായി സുരേഷ് കുമാർ. തമിഴ് ബ്രാഹ്മിൻ ശൈലിയിൽ മകളെ മടിയിലിരുത്തി കന്യാദാനം നടത്തിയ സുരേഷ് കുമാർ ക്രിസ്ത്യൻ ചടങ്ങിനെത്തിയപ്പോൾ മകളുടെ കൈ പിടിച്ച് വേദിയിലെത്തി.
English Summary:
Kirti found her life. I am happy; Response from Menaka Suresh
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-keerthisuresh mo-entertainment-common-malayalammovienews mo-entertainment-movie 6jrj3qf1el3gqgln42mlfgulu f3uk329jlig71d4nk9o6qq7b4-list
Source link